| Sunday, 17th November 2024, 1:03 pm

ദല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് എ.എ.പിയില്‍ നിന്ന് രാജിവെച്ചു; ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ദല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് എ.എ.പിയില്‍ നിന്ന് രാജിവെച്ചു. ഫെബ്രുവരിയില്‍ നിയമാസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഗതാഗതം, നിയമം, ആഭ്യന്തരം, ഐ.ടി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് കൈലാഷ് ഗെലോട്ട്.

രണ്ട് വരിയുള്ള തന്റെ രാജി കത്ത് കൈലാഷ് മുഖ്യമന്ത്രി അതിഷിക്ക് നല്‍കുകയായിരുന്നു. അതിനൊപ്പം ഒരു പേജ് നിറയെ ആം ആദ്മി പാര്‍ട്ടിക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള മറ്റൊരു കത്തും പുറത്തുവന്നിട്ടുണ്ട്. രാജിക്ക് പിന്നാലെ കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Kailash Gehlot Resigns From AAP, He May Join In The BJP

Latest Stories

We use cookies to give you the best possible experience. Learn more