| Saturday, 22nd September 2018, 7:21 pm

കഫീല്‍ ഖാന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സസ്‌പെന്‍ഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അനധികൃതമായാണ് കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടേയാണ് കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് 79 കുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ ഇടയാക്കിയതെന്ന് കഫീല്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു.

ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീല്‍ ഖാന്‍ രംഗത്തെത്തിയതോടെയാണ് യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ പ്രതികാരനടപടിയുമായി മുന്നോട്ടുപോയത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more