കടുക്ക അച്ചാര്‍
Daily News
കടുക്ക അച്ചാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2015, 11:02 pm

kadukka

കടുക്ക നിറച്ചത്, കടുക്ക വരട്ടിയത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാം പഠിച്ചു കഴിഞ്ഞു. ഇന്ന് നമ്മള്‍ ഉണ്ടാക്കുന്നത്  കടുക്ക അച്ചാറാണ്

ചേരുവകള്‍

കടുക്ക- 1 കിലോ

ഇഞ്ചി- നാല് കഷ്ണം ചതച്ചത്

വെളുത്തുള്ളി-20 എണ്ണം അരിഞ്ഞത്

കറിവേപില- രണ്ട് തണ്ട്

പച്ചമുളക്- 5 എണ്ണം അരിഞ്ഞത്

മുളക് പൊടി- 5 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി- 1/4 ടേബിള്‍ സ്പൂണ്‍

ഉലുവപൊടി- 1/4 ടേബിള്‍ സ്പൂണ്‍

കായം- 1/4 ടേബിള്‍ സ്പൂണ്‍

കടുക്: 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

നല്ലെണ്ണ- 2 ടേബിള്‍ സ്പൂണ്‍

വിനാഗിരി- 1/4 കപ്പ്

വെള്ളം- 1/2 കപ്പ്

ഓയില്‍- കടുക്ക പൊരിക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

-കടുക്ക നന്നായി കഴുകുക

– മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ പുരട്ടിയ ശേഷം കടുക്ക പൊരിച്ചെടുക്കുക

– മറ്റൊരു പാത്രത്തില്‍ കടുക് വറുത്തെടുത്തതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ട് വഴറ്റിയെടുക്കുക

-അല്‍പം മുളക് പൊടി ഇടുക

-ഇനി പൊരിച്ചെടുത്ത കടുക്കയും കറിവേപ്പിലയും ചേര്‍ക്കുക, നന്നായി ഇളക്കുക

– അരക്കപ്പ് വെള്ളവും അല്‍പം ഉപ്പും ചേര്‍ക്കുക

– ചൂടാവുന്നത് വരെ കാത്ത് നില്‍ക്കുക

-ഉലുവപ്പൊടിയും കായവും ചേര്‍ക്കുക

-നിങ്ങളുടെ ഇഷ്ടാനുസരണം അല്‍പം വിനാഗിരി ചേര്‍ക്കാം

-ചാറ് കട്ടിയാവുന്നത് വരെ വേവിക്കുക

-തണുപ്പിച്ചതിന് ശേഷം വായു സഞ്ചാരമില്ലാത്ത കുപ്പിയില്‍ സൂക്ഷിച്ച് വെക്കുക

-ഉപയോഗിക്കുന്നതിന് മുമ്പ് മൂന്നോ നാലോ ദിവസം കുപ്പിയില്‍ സൂക്ഷിച്ച് വെക്കുക

-ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നല്ലെണ്ണ അച്ചാറിന് മുകളില്‍ ഒഴിക്കാം