| Monday, 17th April 2023, 6:57 pm

എന്തൊക്കെയാണ് അളിയാ പുതിയ ഉടായിപ്പുകള്‍; ഇത് ഫെര്‍ഫെക്ട് ഓക്കെ: കഠിന കഠോരമീ അണ്ഡകടാഹം ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിലിനെ നായകനാക്കി മുഹ്ഷിന്‍ സംവിധാനം ചെയ്യുന്ന ‘കഠിന കടോരമീ അണ്ഡകടാഹം’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. കൊവിഡിന്റെയും അതിനെ തുടര്‍ന്ന് വന്ന ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് കഠിന കഠോരമീ അണ്ഡകടാഹം.

ആ കാലത്തിന്റെ അനിശ്ചിതത്തവും മനുഷ്യന്റെ നിസാഹയതയുമൊക്കെ ട്രെയ്‌ലറിലൂടെ അവതരിപ്പിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലഘട്ടത്തിന്റെ സാഹചര്യങ്ങളെ വീണ്ടും ഓര്‍മപ്പെടുത്തികൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങി അവസാനിക്കുന്നത്. കൊവിഡിന്റെ സമയത്ത് അതിനിടയില്‍ നടന്ന ചില സംഭവങ്ങളാണ് കഥയുടെ അടിസ്ഥാനമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ട്രെയ്‌ലറിലെ പശ്ചാത്തല സംഗീതമൊക്കെ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അതോടൊപ്പം വിഷ്വല്‍ സൈഡും മികച്ചതാണെന്നാണ് ട്രെയ്‌ലര്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത്. കൊവിഡ് കാലത്തെ ഓര്‍മപ്പെടുത്തുന്നതാണ് ഓരോ ദൃശ്യങ്ങളും. അര്‍ജുന്‍ സേതുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ബേസിലിന് പുറമെ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്‌നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ രാജേഷ് നാരായണന്‍, ഷിനാസ് അലി, പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍.പി.രാജ് എന്നിവരാണ്.

content highlight: kadina kadorami andakadaham movie trailer

We use cookies to give you the best possible experience. Learn more