| Monday, 8th July 2013, 12:13 pm

'കടത്തുവഞ്ചിക്കാരന്‍' ഒമാന്‍ ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഒമാന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് പ്രശസ്ത നാടക, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ശ്രീജിത്ത് പൊയില്‍കാവിന്റെ കടത്തുവഞ്ചിക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഒരു കടത്തുവഞ്ചിക്കാരന്റെ മാനസിക സംഘര്‍ഷമാണ് ചിത്രം പറയുന്നത്. കടത്തുവഞ്ചിക്കാരനും യാത്രക്കാരിയും തമ്മിലുള്ള സംഭാഷണമാണ് കഥയിലെ പ്രസക്ത ഭാഗം. മതത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ചും ചിത്രം പരാമര്‍ശിക്കുന്നുണ്ട്. ഗാനത്തിന്റെ അകമ്പടിയോടെ ചിത്രം മുന്നോട്ട് പോകുന്നത്.[]

സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കണ്ണംകൈ കുഞ്ഞിരാമനും “മറിമായം ” എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ തുഷാര നമ്പ്യാരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരാണ് കടത്തുവഞ്ചിക്കാരന്റെ ലൊക്കേഷന്‍. സംപ്രീത കേശവ്‌ന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുരളി നായരാണ്. ദില്‍ദേവ് ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

Latest Stories

We use cookies to give you the best possible experience. Learn more