തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി കടകം പള്ളി സുരേന്ദന്‍. മുഖ്യമന്ത്രിയുടെയും ഗതാഗതി മന്ത്രിയുടെയും അഭാവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മറുപടിക്കിടെ കടകംപള്ളിയുടെ പരാമര്‍ശങ്ങളില്‍ സഭയില്‍ ബഹളം ഉണ്ടായി.
സമരത്തിന് തുടക്കമിട്ട എ.ടി.ഒ ലോപ്പസ് കോണ്‍ഗ്രസുകാരനാണെന്നും കുഴഞ്ഞു വീണു മരിച്ച സുരേന്ദ്രന്‍ സി.പി.ഐ.എം നേതാവുമാണെന്ന കടകംപള്ളിയുടെ പരാമര്‍ശം സഭയില്‍ ബഹളത്തിന് വഴിവെച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എം.വിന്‍സെന്റ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. താരതമ്യേന ജൂനിയറായ എം.വിന്‍സെന്റ് എം.എല്‍.എയെ അടിയന്തര പ്രമേയ നോട്ടീസ് ഏല്‍പ്പിച്ച പ്രതിപക്ഷം വിഷയം ഗൗരവമായല്ല കാണുന്നതെന്ന് കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രിയോ, ഗതാഗത മന്ത്രിയോ സഭയില്‍ ഇല്ലാത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ മറുപടി പറയാന്‍ ഇല്ലാത്തത് സര്‍ക്കാരിന്റെ അലംഭാവത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അഞ്ച് മണിക്കൂറിലേറെ സമരം നീണ്ടിട്ടും തിരുവന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു. സംഭവത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി.