| Tuesday, 20th February 2024, 4:32 pm

'ഞാൻ തീർത്ത് കൊടുക്കുന്നുണ്ട്'; കടകന്റെ ട്രെയ്ലർ പുറത്തിറക്കി ദുൽഖർ സൽമാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ ട്രെയ്ലർ ദുൽഖർ സൽമാൻ പുറത്തിറക്കി. ​ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ നല്ല നാടൻ തല്ലും മാസ്സ് ആക്ഷൻ രം​ഗങ്ങളും കുറിക്ക് കൊള്ളുന്ന ഡയലോ​ഗുകളും ഉൾപ്പെടുത്തി ദൃശ്യാവിഷ്ക്കരിച്ച ട്രെയ്ലർ ​​പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി തിയേറ്റർ പൂരപ്പറമ്പാക്കാൻ തക്കവണ്ണം ചേരുവകൾ ചേർത്ത് ​ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കും എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് 1ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ്. കെ. മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ഫാമിലി എന്റർടൈനർ ഖലീലാണ് നിർമിക്കുന്നത്.

ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് മ്യൂസിക് കംപോസ് ചെയ്തിട്ടുള്ളത്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ. വി, പി.ആർ.ഒ: ശബരി.

Content Highlight: Kadakan movie’s  trailer out

We use cookies to give you the best possible experience. Learn more