കടകന്‍ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ലോകേഷും, ലിജോ ജോസ് പെല്ലിശ്ശേരിയും
Entertainment news
കടകന്‍ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ലോകേഷും, ലിജോ ജോസ് പെല്ലിശ്ശേരിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 17, 04:22 pm
Sunday, 17th September 2023, 9:52 pm

ഹക്കീം ഷാ നായകനായി എത്തുന്ന പുതിയ ചിത്രം കടകന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങി.
പ്രശസ്ത സംവിധായകരായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് തന്നെയായിരിക്കും ഈ സിനിമ നല്‍കുന്നതെന്ന് പോസ്റ്റര്‍ നല്‍കുന്ന സൂചന. കടത്തനാടന്‍ സിനിമാസ് നിര്‍മിക്കുന്ന ചിത്രം നവാഗത സംവിധായകന്‍ സജില്‍ മമ്പാടാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

കൊമേര്‍ഷ്യല്‍ സിനിമ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരില്‍ ഒരാളാണ് സജില്‍ മമ്പാട്. പഠനകാലത്ത് തന്നെ സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സംവിധായകനുണ്ട്.

ഹക്കീം ഷാജഹാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കല്‍, മണികണ്ഠന്‍ ആചാരി, ശരത് സഭ, ഫാഹിസ്ബിന്‍, റിഫായ്, നിര്‍മ്മല്‍ പാലാഴി, ബിബിന്‍
പെരുമ്പിള്ളി, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും വേഷമിടുന്നു. ഹക്കീം ഷാജഹാന്റെ കരിയറിലെ വഴിത്തിരിവ് തന്നെയായിരിക്കും കടകന്‍ എന്നാണ് സൂചന.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോധി, ശശികുമാര്‍ എന്നിവരാണ്. ഛായാഗ്രഹണം ജാസിന്‍ ജസീല്‍.
സംഗീതം ഗോപി സുന്ദര്‍. അജഗാജന്തരം, അങ്കമാലി ഡയറീസ്, കടുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ ഷമീര്‍ മുഹമ്മദാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ്. സൗത്ത് ഇന്ത്യയിലെ മികച്ച സംഘട്ടന സംവിധായകരായ ഫീനിക്‌സ് പ്രഭു, പിസി സ്റ്റണ്ട്‌സ്, തവസി രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബിച്ചു, കോസ്റ്റ്യൂം -റാഫി കണ്ണാടിപ്പറമ്പ. മേക്കപ്പ് -സജി കാട്ടാക്കട, സൗണ്ട് ഡിസൈന്‍ -പി.സി.വി, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്

Content Highlight: Kadakan movie first look poster is out now