ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്; കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 5:36 pm
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നിരീക്ഷണത്തില്‍ പോയത്.
സമ്പര്‍ക്കപട്ടികയിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.