തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി കടം പള്ളി സുരേന്ദ്രന്‍.
” പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം വളര്‍ന്ന ആളായിട്ട് ഞാന്‍ മാറിയിട്ടില്ല എന്നാണ് തോന്നുന്നത്. ഞാനൊരു സാധാരണ എളിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമാണ്,” കടകം പള്ളി പറഞ്ഞു.
നരേന്ദ്ര മോദിക്ക് തെറ്റിധാരണയാണെന്നും, ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും കടകം പള്ളി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘സ്വാമിയേ ശരണമയ്യപ്പാ,’ എന്നു വിളിച്ചാണ് നരേന്ദ്ര മോദി കോന്നി മണ്ഡലത്തില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം ആരംഭിച്ചത്. പവിത്ര പുണ്യ സങ്കേതങ്ങളെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും മോദി പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കെതിരെ വിവിധ ആശയത്തില്‍ വിശ്വസിച്ചവര്‍ മുമ്പ് ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്നും മോദി അവകാശപ്പെട്ടിരുന്നു.
നിഷ്‌കളങ്കരായ ഭക്തര്‍ കുറ്റവാളികളല്ല. ഇറക്കുമതി ചെയ്യപ്പെട്ട, ലോകം മുഴുവന്‍ തിരസ്‌കരിച്ച ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ സംസ്‌കാരത്തെ ചവിട്ടിമെതിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നും മോദി കോന്നിയില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kadakampally Surendran’s response to Modi’s Comments in Konni