കൊച്ചി: ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പു പറയാന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ തയ്യാറാകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹരജി തള്ളുകയും ശോഭയെ വിമര്‍ശിക്കുകയും ചെയ്ത ഹൈക്കോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാമെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.
“അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടിലെന്ന് ഒരു ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഹരജിയേ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം.” കടകംപള്ളി പറയുന്നു.
വികൃതമായ ആരോപണങ്ങള്‍ എന്നാണു ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹരജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമല്ല.
ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹരജിയില്‍, വാസ്തവവിരുദ്ധമായ പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമര്‍ശനത്തിന് കാരണമെന്നാണ് അറിയുന്നത്. സമൂഹമധ്യത്തില്‍ കുറെ കാലമായി ബി.ജെ.പി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹരജി പിന്‍വലിച്ച ശോഭ സുരേന്ദ്രന്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തി കേരളമാകെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“”അഞ്ജനം എന്നത് ഞാനറിയും
മഞ്ഞള്‍ പോലെ വെളുത്തിരിക്കും..” എന്ന പഴമൊഴി കുറിച്ചുകൊണ്ടാണ് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹരജിയുടെ പേരില്‍ ശോഭാ സുരേന്ദ്രനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
വിലകുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതി ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനാ ബെഞ്ച് ശോഭാ സുരേന്ദ്രന് മുന്നറിയിപ്പു നല്‍കി. വികൃതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.
കേരളത്തില്‍ പൊലീസ് അതിക്രമം വര്‍ധിച്ചിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതി വിധിക്കനുസരിച്ച നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പ്രതികളെ കോടതി കുറ്റമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്ത സര്‍ക്കാര്‍ നിരപരാധികളെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ഹരജിയില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ പൊലീസ് അപമാനിച്ചതായി ഹരജിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ കുറ്റമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണെമന്ന് കിഷന്‍ഭായി കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. കേരളത്തില്‍ ഇത് നടപ്പാക്കിയിട്ടില്ല.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചെന്നും ശോഭ ഹരജിയില്‍ ആരോപിച്ചിരുന്നു.