ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം ; രൂക്ഷവിമര്‍ശനവുമായി കടകംപള്ളി
Sabarimala women entry
ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം ; രൂക്ഷവിമര്‍ശനവുമായി കടകംപള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 10:27 am

തിരുവനന്തപുരം: ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ചോര ഒഴുക്കാന്‍ 20 പേരെ നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. വൈകൃതമായ മനസാണ് അദ്ദേഹത്തിന്. എന്തിനാണ് കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് രാഹുല്‍ ഈശ്വര്‍ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞുി.

രാഹുല്‍ ഈശ്വറും സംഘവും നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് നില്‍ക്കാനുള്ള ഇടമല്ല ശബരിമല. ഭക്തര്‍ക്ക് മാത്രമായ ഇടമാണ് അവിടം. അവര്‍ അവിടെ വരികയും തൊഴുത് തിരിച്ച് പോകുകയും വേണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന പ്രസ്താവന രാഹുല്‍ ഈശ്വര്‍ ഇന്നലെ തിരുത്തിയിരുന്നു.

എന്നാല്‍ യുവതികളെ തടയാന്‍ ആളുകള്‍ ഏതറ്റം വരെയും പോകുമായിരുന്നെന്നും അവരെ പിന്തിരിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നുമായിരുന്നു രാഹുലിന്റെ പുതിയ വിശദീകരണം.


Dont Miss ശബരിമലയില്‍ രക്തം ചിന്താന്‍ ആളെനിര്‍ത്തിയെന്ന പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍; എന്തിനും തയ്യാറായ ആളുകളെ തടഞ്ഞത് താന്‍


ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നാണ് താന്‍ അവരോട് പറഞ്ഞത്. പിണറായി വിജയന്റെ പൊലീസ് പരാജയപ്പെട്ടത് അയ്യപ്പനോട് ആണെന്നും അതിനെ ഒരു ഈഗോ ഇഷ്യു ആയി ഇതിനെ കാണരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്നായിരുന്നു തന്ത്രി കുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്