തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ നടത്തുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ത്താലില്‍ ജനം വലഞ്ഞെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശശികല ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. ഒരുമാസത്തില്‍ നാല് തവണ പോകാന്‍ ശശികല ഗുരുസ്വാമിയാണോയെന്നും അദ്ദേഹം ചോദിച്ചു.
ഭക്തരോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
പൊലീസുകാര്‍ സന്നിധാനത്ത് സംയമനം പാലിക്കുകയാണ്. സാധാരണ പത്തനംതിട്ടയേയും സന്നിധാനത്തേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഉത്തരവാദിത്വം കാണിക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
ALSO READ: മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി ആക്രമണം
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.
WATCH THIS VIDEO: