മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയം; അത് മത-ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണ മേഖല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Kerala
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയം; അത് മത-ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണ മേഖല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 11:35 pm

 

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ജില്ലയെ വര്‍ഗീയ കേന്ദ്രമെന്ന് വിശേഷിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നാണ് മന്ത്രി തിരുവനന്തപുരത്ത് മുന്‍സിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞത്.


Also read കേരളത്തില്‍ മോദി വിരുദ്ധ വികാരം ശക്തമെന്ന് രാജഗോപാല്‍ 


“മലപ്പുറത്തിന്റെ ഉള്ളടക്കം അത് തന്നെയാണ്. കുറച്ച് വര്‍ഗീയമാണ്. അത് മത-ന്യൂനപക്ഷ വര്‍ഗീയതയുടെ ഒരു ശാക്തീകരണം വരുന്നതായിട്ടുള്ള മേഖലയാണെ”ന്നായിരുന്നു കടകംപള്ളി യോഗത്തില്‍ പറഞ്ഞത്.

മലപ്പുറത്ത് മുസ്‌ലീം വോട്ടുകളുടെ ധ്രുവീകരണമുണ്ടായി എന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.ബി ഫൈസല്‍ പറഞ്ഞതിന് പിന്നാലെയാണ് കടകംപള്ളി ജില്ല മത-ന്യൂനപക്ഷവര്‍ഗീയതയുടെ ശാക്തീകരണ മേഖലയാണെന്ന് പറഞ്ഞത്.

അന്തരിച്ച മുന്‍ എം.പി ഇ അഹമ്മദിനെ ചുമന്ന് കൊണ്ടു നടന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും കടകംപള്ളി പരിഹസിച്ചു. കുറച്ച് കൂടെ വോട്ടുകള്‍ നമ്മള്‍ക്ക് ലഭിക്കുമായിരുന്നെങ്കിലും അത് മഹിജയും ജിഷ്ണു പ്രണോയിയും സൃഷ്ടിച്ച പരിതാപകരമായിട്ടുള്ള അന്തരീക്ഷത്തില്‍ നമുക്ക് നഷ്ടപ്പെട്ടുപോയെന്നും കടകംപള്ളി പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ