| Tuesday, 27th March 2018, 3:30 pm

'ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല ഈ ബിക്കിനി പരാമര്‍ശം'; കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ബിക്കിനി പരാമര്‍ശത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിക്കിനി ധരിച്ച് വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരരുതെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്നാണ് കടകംപള്ളി പറഞ്ഞത്.

നിയമസഭയില്‍ വച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിവാദ പരാമര്‍ശത്തെ പരാമര്‍ശിച്ച് കടകംപള്ളി രംഗത്തെത്തിയത്.


ALSO READ: തെരഞ്ഞെടുപ്പ് ഫലവും കൂടി ബി.ജെ.പി ഐ.ടി സെല്‍ പ്രഖ്യാപിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു; പരിഹാസവുമായി എന്‍.എസ് മാധവന്‍


ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല ഈ പ്രസ്താവന. ഒരാള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് ഉത്തരവിടുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടാണ് ഇൗ രീതിയില്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട് അടക്കം ഒമ്പത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട തലശ്ശേരി പൊതൃക ടൂറിസം പദ്ധതി ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം നിയസഭയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more