'ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല ഈ ബിക്കിനി പരാമര്‍ശം'; കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 3:30 pm
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ബിക്കിനി പരാമര്‍ശത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിക്കിനി ധരിച്ച് വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരരുതെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്നാണ് കടകംപള്ളി പറഞ്ഞത്.
നിയമസഭയില്‍ വച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിവാദ പരാമര്‍ശത്തെ പരാമര്‍ശിച്ച് കടകംപള്ളി രംഗത്തെത്തിയത്.
ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല ഈ പ്രസ്താവന. ഒരാള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് ഉത്തരവിടുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടാണ് ഇൗ രീതിയില്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് അടക്കം ഒമ്പത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട തലശ്ശേരി പൊതൃക ടൂറിസം പദ്ധതി ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം നിയസഭയില്‍ പറഞ്ഞു.