| Tuesday, 22nd November 2016, 9:05 am

ശബരിമലയുടെ പേര് മാറ്റിയ വിവരം അറിഞ്ഞത് പത്രങ്ങളിലൂടെ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ ഭക്തന്മാരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേര്‍ രാവിലെ മുതല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാന്‍ തന്നെ വിളിച്ചെന്നും എന്നാല്‍ പത്രം വഴിയാണ് താനിക്കാര്യം അറിഞ്ഞതെന്നും കടകംപള്ളി പോസ്റ്റില്‍ പറയുന്നു.


തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയ വിവരം ദേവസ്വം മന്ത്രിയായ താനറിഞ്ഞത് രാവിലെ പത്രങ്ങളിലൂടെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ ഭക്തന്മാരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേര്‍ രാവിലെ മുതല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാന്‍ തന്നെ വിളിച്ചെന്നും എന്നാല്‍ പത്രം വഴിയാണ് താനിക്കാര്യം അറിഞ്ഞതെന്നും കടകംപള്ളി പോസ്റ്റില്‍ പറയുന്നു.

ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റി “ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം” എന്ന് മാറ്റിയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നത്.

1800കളില്‍ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപിത കാലം മുതല്‍ അറിയപ്പെട്ടിരുന്ന പേര് സ്വന്തം നിലയില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് നിയമപരമായി അധികാരമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നു.


Read more: ഫൈസല്‍ വധം; 4 പേര്‍ അറസ്റ്റില്‍; ഗൂഢാലോചന തെളിഞ്ഞതായി സൂചന


നിര്‍ണ്ണായകമായ തീരുമാനം സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്. മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന എന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ ചെയര്‍മാന്‍ കാണിച്ചില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ ഭക്തന്മാരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേര്‍ രാവിലെ മുതല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാന്‍ എന്നെ വിളിക്കുകയുണ്ടായി. എന്നാല്‍ കേരളത്തിന്റെ ദേവസ്വം വകുപ്പ് മന്ത്രി ഇന്ന് രാവിലെ പത്രങ്ങളില്‍ നിന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് “ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം” എന്നത് “സ്വാമി അയ്യപ്പന്‍ ക്ഷേത്രം” എന്നാക്കി മാറ്റിയ വിവരം അറിഞ്ഞത്.

1800കളില്‍ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപിത കാലം മുതല്‍ അറിയപ്പെട്ടിരുന്ന പേര് സ്വന്തം നിലയില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് നിയമപരമായി അധികാരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ പെറ്റി ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോര്‍ഡ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്.

പ്രസ്തുത പേര് മാറ്റം രണ്ടു മാസത്തോളം മുന്‍പ് നടന്നതായാണ് അറിയാന്‍ കഴിഞ്ഞത്. മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന എന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിച്ചില്ല.


ശബരിമല തന്ത്രിയോട് ഇതേ കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, തനിക്ക് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് അറിയില്ല എന്നും തന്നോട് ആരും ഇക്കാര്യത്തിലുള്ള അഭിപ്രായം ആരാഞ്ഞില്ല എന്നും പറയുകയുണ്ടായി. ഇത്തരമൊരു പേര് മാറ്റത്തിന്റെ കാര്യവുമില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

പന്തളം രാജകൊട്ടാരത്തിലെ ഇളംതലമുറക്കാരുടെ അഭിപ്രായവും സമാനമാണ്. തങ്ങള്‍ക്ക് അധികാരമില്ലാത്തൊരു കാര്യം രഹസ്യമായി ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും, മെമ്പര്‍ അജയ് തറയലിനെയും പ്രേരിപ്പിച്ച ചേതോവികാരവും പിന്നിലെ നിഗൂഡതയും എന്തെന്നതിനെ സംബന്ധിച്ച് എനിക്ക് അറിവില്ല. ഇക്കാര്യത്തിലെ ബോര്‍ഡിന്റെ വിശദീകരണം അടിയന്തരമായി ആരായും.

We use cookies to give you the best possible experience. Learn more