| Monday, 12th November 2018, 3:11 pm

'തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയ ആള്‍'; പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് പൊലീസുകാര്‍ക്ക് അയാളെ കാണിക്കേണ്ടി വന്നോ എന്നറിയില്ല: കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ പൊലീസുകാര്‍ക്ക് വത്സന്‍ തില്ലങ്കേരിയെ പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്‍ അവകാശവാദം ഉന്നയിക്കുന്ന വലിയ ആളാണെന്നും സര്‍ക്കാര്‍ വിട്ടത് 50 വയസിന് മുകളില്‍ ഉള്ള വനിതാ പൊലീസുകാരെയാണെന്നും ഇതില്‍ നിന്നും സര്‍ക്കാരിന്റെ നയം വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസികള്‍ക്ക് ഭംഗം വരുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇത് വിശ്വാസ സമൂഹം തിരിച്ചറിയണം. ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും ഉടന്‍ പൂര്‍ത്തിയാകും. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് നടക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി വത്സന്‍ തില്ലങ്കേരി രംഗത്തെത്തിയിരുന്നു.


“മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാനാവാത്ത നിങ്ങള്‍ എന്ത് സര്‍ക്കാരാണ്”; ബിഹാര്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി


15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് ആര്‍.എസ്.എസ് നേതാവും ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വത്സന്‍ തില്ലങ്കേരി പറഞ്ഞത്.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് വല്‍സന്‍ തില്ലങ്കേരി അവകാശപ്പെടുന്നത്.

ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറായില്ലെന്നുമായിരുന്നു തില്ലങ്കേരിയുടെ ആരോപണം.

We use cookies to give you the best possible experience. Learn more