തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യ ബില്‍ നീക്കത്തിനെതിരെ ദേവസ്വം മന്ത്രി. വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം തന്നെ മുന്‍കൈ എടുക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇല്ലെങ്കില്‍ മറ്റ് സ്വകാര്യ ബില്ലുകളുടെ അനുഭവം ഉണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.
‘ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സ്വകാര്യബില്ലിന്റെ രൂപത്തിലെങ്കിലും ഈ പ്രശ്‌നം വന്നിരിക്കുകയാണ്. സാധാരണ സ്വകാര്യ ബില്ലുകള്‍ക്കുണ്ടാവുന്ന അനുഭവം ഉണ്ടാവാതെ കേരളത്തിലെ ബി.ജെ.പി നേതൃത്വം കൂടെ ഇതില്‍ ഫലപ്രദമായി ഇടപെട്ട് സര്‍ക്കാര്‍ തന്നെ ഒരു ബില്ല് കൊണ്ടുവന്ന് വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കി നിയമവാഴ്ച്ച നിലനില്‍ക്കുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിന് സഹായിക്കുകയാണ് വേണ്ടത്.’ കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.