ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ വരാം: നിലപാട് തിരുത്തി കടകംപള്ളി സുരേന്ദ്രന്
ഡൂള്‍ന്യൂസ് ഡെസ്ക്
Saturday, 5th January 2019, 2:11 pm
തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുള്ളതല്ല ശബരിമലയെന്ന നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് കടകംപള്ളി പറഞ്ഞു.
സമരത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടെന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ ദര്‍ശനം നടത്തിയവര്‍ അത്തരത്തിലുള്ളവരല്ല. ദര്‍ശനം നടത്തിയവര്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
Also read:ശുദ്ധികലശം: തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും നിയമനടപടിക്ക്
ആക്ടിവിസ്റ്റുകളായ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ നിലപാട് മാറ്റം.