| Friday, 19th May 2017, 1:44 pm

കോഫി ഹൗസിലെ മാധ്യമവിലക്ക് ശുദ്ധ വിവരക്കേടെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധ വിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവ് പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെ പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഫി ബോര്‍ഡ് ഭരണ സമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടേതായിരുന്നു വിവാദ ഉത്തരവ്. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പിലാക്കിയത്.


Must Read: ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് 


കോഫിഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നും പറഞ്ഞായിരുന്നു മറ്റു മധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ലോബിയില്‍ വായിക്കാന്‍ ഇടുന്നതിനു പുറമേ ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇതും നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more