| Monday, 2nd November 2020, 11:02 pm

കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ 19 വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് മരിച്ചു. ഐ.എസിന്റെ പ്രാദേശിക ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 22 പേര്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. മതവിശ്വാസമില്ലാത്ത ഒരു സര്‍ക്കാരിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായാണ് ആക്രമണമെന്നാണ് ഐ.എസ് ടെലഗ്രാമില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സെപ്റ്റംബര്‍ മാസം സമാനമായി കാബൂളിലെ ഒരു ട്യൂഷന്‍ സെന്ററിനു പുറത്തും ഐ.എസ് ആക്രമണം നടത്തിയിരുന്നു. 24 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇപ്പോഴത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ദുഖാചരണ ദിനമായി ആചരിക്കുമെന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തിനെതിരെ നടപടിയുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more