കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ഫോടന പരമ്പര. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് വ്യക്തമല്ല.
സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ പൊലീസും രക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാബൂളിലെ പൊലീസ് സ്റ്റേഷനുകളുടെയും എംബസികളുടേയും സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പൊലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടങ്ങളില്‍ പൊലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്.
വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായതിനാല്‍ തന്നെ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല.
കാബുളില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ,എസ് ഏറ്റെടുത്തു. കാബൂളില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ഏപ്രില്‍ 30നുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
WATCH THIS VIDEO: