കാന്‍ഡി ക്രഷ് ഗെയിം കളിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച മത പ്രഭാഷകന്‍ കബീര്‍ ബാഖവി വിവാദ പ്രസംഗവുമായി വീണ്ടും രംഗത്ത് എത്തി. ലോകം ഒട്ടാകെ ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന ലയണല്‍ മെസ്സിയെ തന്റെ ഉദ്‌ബോധന പ്രസംഗത്തില്‍ “പച്ച വ്യഭിചാരി”യെന്ന് വിളിച്ച് കൊണ്ടാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലയി കൊണ്ടിരിക്കുന്ന അഹമ്മദ് ബാഖവിയുടെ പ്രഭാഷണം ഇങ്ങനെയാണ്
“യഥാര്‍ത്ഥത്തില്‍ മെസ്സി ആരാണ് ? പച്ച വ്യഭിചാരി, മെസ്സിയാരാ പച്ച വ്യഭിചാരി.. എന്നോട് ഒരു വിഷമവും നിങ്ങള്‍ക്ക് തോന്നരുത്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനക്കേറ്റ അന്തം വിട്ട തോല്‍വിയുടെ “തോറ്റ പരാജയ ഭീതി മാറ്റാന്‍” :P അരക്ക് കീപ്പോര്‍ട്ട് വസ്ത്രമില്ലാത്ത കാമുകിയെ ചുറ്റിപിടിച്ചുകൊണ്ട് ഹാവായ് ദ്വീപിലേക്ക് വ്യഭിചാരത്തിന് പോയ ആളാണ് ലയണല്‍ മെസ്സി”
സാധാരണയായി ആളുകള്‍ വ്യഭിചരിക്കാന്‍ പോകുന്നത് രഹസ്യമായിട്ടാണ് ഇത് മാധ്യമങ്ങളുടെ മുമ്പിലൂടെ പരസ്യമായി ഫോട്ടോക്ക് പോസ് ചെയ്താണ് പോയതെന്നും കബീര്‍ ബാഖവി പറയുന്നു. യൂറോപ്പിനെ അനുകരിക്കരുതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇദ്ദേഹം ലാറ്റിനമേരിക്കക്കാരനായ മെസ്സിയെ ഇദ്ദേഹം ഉദാഹരിച്ചത്
നേരത്തെ കബീര്‍ ബാഖവിയുടെ “കാന്‍ഡി ക്രഷ് വിരുദ്ധ ഫത്‌വ” വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഗെയിം എല്ലാവരും ഡിലീറ്റ് ചെയ്യണമെന്നും 100 സ്റ്റേജ് കഴിഞ്ഞാല്‍ ഈ ഗെയിം അല്ലാഹുവിനെയും ഹജറുല്‍ അസ്‌വദിനെയും (മക്കയിലെ കഅ്ബയിലുളള വിശിഷ്ട കല്ല്) തകര്‍ക്കാനാണ് ഉപയോഗിക്കുന്നതെന്നുമാണ് കബീര്‍ ബാഖവി പറഞ്ഞിരുന്നത്.
കൂടുതല്‍ വായനയ്ക്ക്
വഅള് മാഫിയ പഠിപ്പിക്കുന്ന പാഠങ്ങള്‍, പാഠാന്തരങ്ങള്‍ (24/03/2015)
നസ്രിയയെ കല്ലെറിയുന്നതാരാണ് ? (09/08/2014)
കൈവെട്ടിന്റെ കാണാപ്പുറങ്ങള്‍ (6/05/2015)
ജിന്ന് വിവാദം: ചെറുവാടി സലഫി പള്ളിയില്‍ സംഘര്‍ഷം (23/05/2015)
ഈജിപ്തില്‍ 92% വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നതായി റിപ്പോര്‍ട്ട് (13/05/2015)