'കബാലി ഇന്ത്യന്‍ സിനിമയെ ഹിന്ദുവിന്റെ കൈകളിലെത്തിച്ചു' എന്ന് സംഘി: പരിഹാസവുമായി സോഷ്യല്‍ മീഡിയ
Daily News
'കബാലി ഇന്ത്യന്‍ സിനിമയെ ഹിന്ദുവിന്റെ കൈകളിലെത്തിച്ചു' എന്ന് സംഘി: പരിഹാസവുമായി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd July 2016, 3:49 pm

RAJANIരജനികാന്തിന്റെ കബാലിയുടെ പേരില്‍ വര്‍ഗീയ മുതലെടുപ്പിന് സംഘപരിവാര്‍ ശ്രമം. “ഇന്ത്യന്‍ സിനിമ കബാലിയുടെ വരവോടെ ഹിന്ദുവിന്റെ കൈകളില്‍ എത്തിപ്പെട്ടു കഴിഞ്ഞു” എന്നാണ് സംഘികള്‍ പ്രചരിപ്പിക്കുന്നത്.

മുസ്‌ലിം ഖാന്‍മാര്‍ മുന്‍നിരയില്‍ നിന്നിരുന്ന ഇന്ത്യന്‍ സിനിമ ഹിന്ദുവായ രജനികാന്തിന്റെ കബാലിയിലൂടെ ഹിന്ദുവിന്റെ കൈകളില്‍ എത്തിപ്പെട്ടു സംഘപ്രവര്‍ത്തകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഒരാള്‍ സംഘപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നത്.
sangh
കൂടാതെ രസകരമായ മറ്റൊരു നിരീക്ഷണവും ഇയാള്‍ നടത്തുന്നുണ്ട്. മോദിജി നടത്തിയ വിദേശയാത്രകളാണ് കബാലി വിദേശങ്ങളില്‍ റിലീസ് ചെയ്യുന്നത് എളുപ്പമാക്കിയത് എന്നാണ് ഇയാളുടെ കണ്ടെത്തല്‍.

ഷാരൂഖ് ഖാന്റെയും രജനികാന്തിന്റെയും ഫോട്ടോയ്‌ക്കൊപ്പമാണ് “ഹിന്ദു ഉണര്‍ന്നു ഡാ” എന്ന ടാഗോടെ ഈ പോസ്റ്റു പ്രചരിപ്പിക്കുന്നത്. സംഘപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതാണ് പോസ്റ്റ്.

ഈ പോസ്റ്റിനെ പരിഹസിച്ചുകൊണ്ടാണ് ഭൂരിപക്ഷ കമന്റുകളും വന്നിരിക്കുന്നത്. “ബുദ്ധിയും വിവരവും ഇല്ലാ എന്ന് ഇടയ്ക്കിടെ തെളിയിക്കുന്നത് നല്ലതാ” എന്ന് ഒരാള്‍ കമന്റു ചെയ്തു.

“ഇത്രയും വിലയ വിവരദോഷികളാണ് സംഘപരിവാറില്‍ ഉള്ളത് എന്ന് ഇപ്പോഴാണ് മനസിലായത്” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.