രജനികാന്തിന്റെ പുതിയ ചിത്രമായ കബാലി ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ ആകെ മുതല്‍മുടക്ക് 110 കോടി രൂപയാണ് ചിത്രത്തിനായി രജനി വാങ്ങിച്ച പ്രതിഫലം എത്രയെന്ന് അറിയേണ്ട 35 കോടി. ഇതിന് പുറമെ കബാലി സിനിമ നേടുന്ന ലാഭത്തിന്റെ ഒരു വിഹിതവും രജനിക്ക് സ്വന്തമാണ്.
കബാലി റിലീസിനു മുന്‍പായി തന്നെ 223 കോടി രൂപ കലക്ട് ചെയ്തിരുന്നു. റിലീസ് ചെയ്ത ദിവസം മാത്രം 250 കോടിയാണ് ചിത്രം നേടിയെടുത്തത്.
രജനി ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കോടികള്‍ കൊയ്തുതുടങ്ങിയതോടെയാണ് പ്രതിഫലകാര്യത്തില്‍ രജനികാന്തും ചെറിയൊരു മാറ്റം വരുത്തിയത്.
പ്രതിഫലത്തിന് പുറമെ ചിത്രത്തിന് ലഭിക്കുന്ന വലിയൊരു ലാഭവിഹിതത്തില്‍ ഒരു വിഹിതം രജനിക്ക് നല്‍കണം. എന്നാല്‍ ചിത്രം നഷ്ടമായാല്‍ താരം പ്രതിഫലം തിരികെ നല്‍കുകയും ചെയ്യുന്നു.
കബാലിയുടെ ആദ്യ ആഴ്ചയിലെ കലക്ഷന്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കുമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അങ്ങനെയെങ്കില്‍ ആ ലാഭത്തില്‍ നിന്ന് 45 കോടി രജനിക്കായി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് കബാലിയുടെ നിര്‍മാതാവ്.