| Saturday, 23rd July 2016, 12:34 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും 'കബാലി ഫീവര്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ കബാലി വിശേഷങ്ങളാണ് എല്ലായിടത്ത് നിന്നും കേള്‍ക്കുന്നത്. സിനിമ കാണാന്‍ ഓഫീസിന് അവധി നല്‍കുന്നു. തിയ്യേറ്ററില്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം മുന്‍കൂറായി വിറ്റ് തീര്‍ന്നിരിക്കുന്നു. ആരാധകര്‍ ഇതിനകം തന്നെ തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമ നെഞ്ചിലേറ്റി കഴിഞ്ഞെന്നര്‍ത്ഥം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും സ്ഥിതി വ്യത്യസ്തമല്ല. കബാലി ഫീവര്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ് താരങ്ങള്‍ക്കിടയിലും. വിന്‍ഡീസില്‍ ആദ്യ ടെസ്റ്റിന്റെ തിരക്കിനിടയിലാണെങ്കിലും പ്രിയ താരത്തിനോടും അദ്ദേഹത്തിന്റെ പുതിയ സിനിമയോടുമുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ് താരങ്ങളുടെ ട്വിറ്റര്‍ പോസ്റ്റുകള്‍.

ഐ.പ.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച രവിചന്ദ്ര അശ്വിനും സുരേഷ് റെയ്‌നയുമാണ് താരരാജാവിന്റെ സിനിമയെ കുറിച്ചുള്ള ആകാംക്ഷയും ഇഷ്ടവും സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. നിലവില്‍ വിന്‍ഡീ്‌സ് പര്യാടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായ രവിചന്ദ്ര അശ്വിന്‍ രജനിയുടെ ബിഗ് ഫാനാണ്. പരമ്പരയ്ക്കിടയിലായത് കൊണ്ട് സിനിമ കാണാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് തമിഴ് നാട്ടുകാരന്‍ കൂടിയായ ഓഫ് സ്പിന്‍ ബൗളര്‍.

പരമ്പര കഴുയുന്നതോടെ തന്റെ കബാലി ഫീവറും അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അശ്വിന്‍. സിനിമ കാണാനാവാത്ത നിസ്സഹായത വ്യക്തമാക്കുന്നതാണ് അശ്വിന്റെ പോസ്റ്റ്. വിന്‍ഡീസിലുള്ള ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാത്ത റെയ്‌ന അത് കൊണ്ട് ആദ്യ ദിവസം, ആദ്യ ദിവസത്തെ ടി്ക്കറ്റ് ലഭിച്ച സന്തോഷമാണ് ട്വിറ്ററിലൂടെ പങ്ക് വച്ചത്. അതിശയിപ്പിക്കുന്ന സിനിമയാണന്നും റെയ്‌ന സിനിമയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.

വെളളിയാഴ്ചയാണ് രജനിയുടെ പുതിയ സിനിമയായ കബാലി ലോകമെമ്പാടും റിലീസായിരിക്കുന്നത്. പാ രജ്ജിത്താണ് സിനിമയുടെ സംവിധായകന്‍.

We use cookies to give you the best possible experience. Learn more