ന്യൂദല്‍ഹി: കോളിവുഡ് താരം രജനികാന്തിന് ഭാരതരത്‌ന നല്‍കണമെന്ന് ബി.ജെ.പി എം.എല്‍.എ. മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എയായ അനില്‍ ഗോട്ടെയാണ് ഇത്തരമൊരു അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ മഹാരാഷ്ട്രയുടെ ഏറ്റവും വലിയ ബഹുമതിയായ “മഹാരാഷ്ട്ര ഭൂഷണ്‍” രജനികാന്തിനു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
രജനികാന്തിന് ഭാരത് രത്‌ന നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ നിയമസഭ പ്രമേയം പാസാക്കണമെന്നാണ് എം.എല്‍.എയുടെ ആവശ്യം.
“മണ്ണിന്റെ മകന്‍” എന്നാണ് ഗോട്ടെ രജനികാന്തിനെ വിശേഷിപ്പിച്ചത്. ദൈവത്തിനു സമാനമാണ് രജനികാന്തെന്നും എം.എല്‍.എ പറഞ്ഞു.
ലോകമെമ്പാടുമുള്ള 8000ത്തോളം സ്‌ക്രീനുകളില്‍ കബാലി റിലീസ് ചെയ്തത് രജനി ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത താരമാണെന്നതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.