രണ്ടും കല്‍പിച്ച് രാജേഷ്; തിരിച്ചടിക്ക് റെഡിയായി ജയ; കാട്ടിത്തരാം വീഡിയോ ഗാനം
Film News
രണ്ടും കല്‍പിച്ച് രാജേഷ്; തിരിച്ചടിക്ക് റെഡിയായി ജയ; കാട്ടിത്തരാം വീഡിയോ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd November 2022, 3:47 pm

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേയിലെ പുതിയ ഗാനം പുറത്ത്. കാട്ടിത്തരാം എന്ന വീഡിയോയില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് സ്വയം പഠിക്കുന്ന നായകനായ രാജേഷിനെയാണ് കാണുന്നത്. രാജേഷിന്റെ നീക്കങ്ങള്‍ ജാഗ്രതയോടെ നോക്കി കാണുന്ന ജയയേയും ഗാനരംഗങ്ങളില്‍ കാണാം.

രാജേഷിനെ ബേസില്‍ അവതരിപ്പിക്കുമ്പോള്‍ ജയയായി ദര്‍ശന രാജേന്ദ്രനാണ് എത്തുന്നത്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളും വിവേചനങ്ങളും തുറന്ന് കാണിച്ച സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

സാമൂഹിക പ്രസക്തിയുള്ള വിഷയം ഹാസ്യത്തില്‍ നിറച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു ജയ ജയ ജയ ജയഹേയിലൂടെ. ജയയായും രാജേഷായും മികച്ച പ്രകടനമാണ് ദര്‍ശനയും ബേസിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ജയ ജയ ജയ ജയ ഹേയുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം. നിര്‍മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Content Highlight: kaatti tharam video song from jaya jaya jaya jaya hey