| Monday, 18th July 2022, 10:46 pm

സംവിധായക സ്ഥാനത്തുനിന്നും കാർത്തിക് ശങ്കർ പുറത്ത്; ശ്രീധർ ഗാഥെ സംവിധായകനെന്ന് റിപ്പോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കാർത്തിക് ശങ്കർ. അഭിനയത്തിനു പുറമെ സിനിമ സംവിധാന രംഗത്തേക്ക് കൂടെ കാർത്തിക് ചുവടുവെക്കുകയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ കാർത്തിക് ശങ്കറല്ല ചിത്രത്തിന്റെ സംവിധായകൻ എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും കാർത്തിക് മാറാനുണ്ടായ കാരണം വ്യക്തമല്ല.
‘നീനു മീക്കു ഭാഗ കാവൽസിന വാദിനി’ എന്നാണ് ചിത്രത്തിന്റെ പേര്. കിരൺ അബ്ബാവാരമാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകനായ കോടി രാമകൃഷ്ണയുടെ മകൽ കോടി ദിവ്യാണ് ചിത്രത്തിന്റെ നിർമാതാവ്.

ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ നടന്നത്. സംവിധാക തൊപ്പിയണിഞ്ഞ കാർത്തിക് ശങ്കറിന്റെ ചിത്രം പൂജയ്ക്ക് പിന്നാലെ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയായതോടെ സംവിധായക സ്ഥാനത്ത് ശ്രീധർ ഗാഥെ എന്നയാളുടെ പേരാണ് ഉയരുന്നത്.

മണി ശർമ്മയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. സെപ്തംബർ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Kaarthik shankar won’t be the director as his name is out from the debut film

We use cookies to give you the best possible experience. Learn more