| Friday, 9th December 2022, 6:44 pm

ഇവിടെ വന്ന് കെളക്കാന്‍ നിക്കല്ലേ; കൊട്ട മധുവിന്റെ ചോരക്കളി; കാപ്പ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനാവുന്ന കാപ്പയുടെ ട്രെയ്‌ലര്‍ പുറത്ത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ കഥയാണ് പറയുന്നത്. രണ്ട് ഗെറ്റപ്പിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കൊട്ട മധുവായി പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടമാണ് ട്രെയ്‌ലറില്‍. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും അന്ന ബെന്നും തിളങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.

ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം എത്തിക്കുന്നത്. ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം- ജോമോന്‍ ടി. ജോണ്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചു ജെ., അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍,
കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പി.ആര്‍.ഒ – ശബരി.

Content Highlight: kaapa trailer out starring prithviraj

Latest Stories

We use cookies to give you the best possible experience. Learn more