[] കൊച്ചി: ഓപ്പറേഷന്‍ കുബേരയുടെ അടുത്തഘട്ടത്തില്‍ കാപ്പ നിയമം ചുമത്തുന്നത് പരിഗണനയില്‍. കൊള്ളപ്പലിശക്കാരെ കരുതല്‍ തടങ്കലില്‍ വെക്കുവാനാണ് കാപ്പ നിയമം ചുമത്തുന്നത് പരിഗണിക്കുന്നത്.
ഓപ്പറേഷന്‍ കുബേരയുടെ അടുത്തഘട്ടത്തില്‍ കാപ്പ നിയമം ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചിത്. കളക്ടര്‍മാരുടേയും എസ്.പി മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസ് വളരെ കൃത്യതയോടും ഫലപ്രദമായുമാണ് ഓപ്പറേഷന്‍ കുബേര നടത്തിയത്. ഏറെക്കുറെ ഇക്കാര്യത്തില്‍ പോലീസ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്നവരേയും പലിശ പിരിച്ചെടുക്കാനായി ഗുണ്ടകളെ ഉപയോഗിക്കപ്പെടുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ കൊണ്ടുവരും- മന്ത്രി പറയുന്നു.
കുബേരക്കു കീഴിലേക്കു മണിചെയിനും
ഒപ്പറേഷന്‍ കുബേരക്കു കീഴില്‍ മണിചെയിന്‍ തട്ടിപ്പുകളേയും പരിഗണിക്കുമെന്നും മണിചെയിന്‍ തട്ടിപ്പ് നടത്തുന്നവരെയും കാപ്പയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറയുന്നു. മണിചെയിന്‍ തട്ടിപ്പ് നടത്തുന്നവരുടെ ഭൗതീക വസ്തുക്കള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ കുബേരയുടെ കീഴില്‍ ഇതുവരെ 289 റെയ്ഡുകള്‍ നടന്നതായും 36 കേസ് റജിസ്റ്റര്‍ ചെയ്തതായും ചെന്നിത്തല അറിയിച്ചു.