| Friday, 16th August 2019, 4:16 pm

ചി​ങ്ങ​മെ​ത്തി...​ഓ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി.​നാ​ട​ൻ ഓ​ണ​വി​ഭ​വ​ങ്ങ​ളെ പു​തു​തല​മു​റ​യ്ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്താം…

കാ​ള​ൻ

ചേരുവകൾ

നേന്ത്രക്കായ

ചേന

പച്ചമുളക്

മഞ്ഞൾപ്പൊടി

ഉപ്പ്

തൈര്

തേങ്ങ ചിരവിയത്‌

ജീരകം

താളിക്കാൻ

വെളിച്ചെണ്ണ

കടുക്

ഉളളി

വറ്റൽ മുളക്

ഉലുവ

കറിവേപ്പില

തയാറാക്കുന്ന വിധം

നേ​ന്ത്ര​ക്കാ​യ​യും ചേ​ന​യും ചേ​ർ​ത്തു​ള്ള കാ​ള​ൻ പ​രി​ച​യ​പ്പെ​ടാം.​കാ​യ​യും ചേ​ന​യും ക​ഷ്ണ​ങ്ങ​ളാ​ക്കി നെ​ടു​കെ പി​ള​ർ​ന്ന പ​ച്ച​മു​ള​കും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ഉ​പ്പും ഒ​രു ക​പ്പ് വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ക്കാം.​ക​ൽ​ച്ച​ട്ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.​വെ​ള്ളം വ​റ്റാ​റാ​കു​മ്പോ​ൾ ഒ​രു ക​പ്പ്  തൈ​ര് ഇ​തി​ലേ​ക്ക് ഒ​ഴി​ക്കാം.

​തു​ട​ർ​ച്ച​യാ​യി ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം.​തൈ​ര് പ​ത​പോ​ലെ പൊ​ങ്ങി​വ​രും.​ഇ​ത് ഇ​ള​ക്കി വ​റ്റി​ക്കു​ക.​കു​റു​കി​യ പ​രു​വ​മാ​കു​മ്പോ​ൾ തേ​ങ്ങ​യും ജീ​ര​ക​വും ചേ​ർ​ത്ത് മി​നു​സ​മാ​യി അ​ര​ച്ച​ത് ചേ​ർ​ക്കാം.​ന​ന്നാ​യി ഇ​ള​ക്കി വ​യ്ക്കാം.​ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്,ചെ​റി​യ ഉ​ള്ളി,വ​റ്റ​ൽ മു​ള​ക്,ഉ​ലു​വ എ​ന്നി​വ​യി​ട്ട് മൂ​പ്പി​ച്ച് ക​ടു​ക് പൊ​ട്ടി​യാ​ലു​ട​ൻ ക​റി​യി​ലേ​ക്കൊ​ഴി​ക്കാം.​ക​റി​വേ​പ്പി​ല ചേ​ർ​ത്ത് അ​ല​ങ്ക​രി​ക്കാം.

Latest Stories

We use cookies to give you the best possible experience. Learn more