ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി.നാടൻ ഓണവിഭവങ്ങളെ പുതുതലമുറയ്ക്കായി പരിചയപ്പെടുത്താം…
കാളൻ
ചേരുവകൾ
നേന്ത്രക്കായ
ചേന
പച്ചമുളക്
മഞ്ഞൾപ്പൊടി
ഉപ്പ്
തൈര്
തേങ്ങ ചിരവിയത്
ജീരകം
താളിക്കാൻ
വെളിച്ചെണ്ണ
കടുക്
ഉളളി
വറ്റൽ മുളക്
ഉലുവ
കറിവേപ്പില
തയാറാക്കുന്ന വിധം
നേന്ത്രക്കായയും ചേനയും ചേർത്തുള്ള കാളൻ പരിചയപ്പെടാം.കായയും ചേനയും കഷ്ണങ്ങളാക്കി നെടുകെ പിളർന്ന പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കാം.കൽച്ചട്ടി ഉപയോഗിക്കുന്നതാണ് ഉത്തമം.വെള്ളം വറ്റാറാകുമ്പോൾ ഒരു കപ്പ് തൈര് ഇതിലേക്ക് ഒഴിക്കാം.
തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.തൈര് പതപോലെ പൊങ്ങിവരും.ഇത് ഇളക്കി വറ്റിക്കുക.കുറുകിയ പരുവമാകുമ്പോൾ തേങ്ങയും ജീരകവും ചേർത്ത് മിനുസമായി അരച്ചത് ചേർക്കാം.നന്നായി ഇളക്കി വയ്ക്കാം.ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്,ചെറിയ ഉള്ളി,വറ്റൽ മുളക്,ഉലുവ എന്നിവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടൻ കറിയിലേക്കൊഴിക്കാം.കറിവേപ്പില ചേർത്ത് അലങ്കരിക്കാം.