കോഴിക്കോട്: സ്വവര്‍ഗാനുരാഗികളായ യുവാക്കളുടെ പ്രണയകഥ പറയുന്ന കബോഡി സ്‌കേപ്‌സ് തിയേറ്ററുകളിലേയ്ക്ക്. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഒക്ടോബര്‍ അഞ്ചിന് കേരളത്തിലെ തിയേറ്ററുകളിലെത്തും.
ഇതിനോടകം തന്നെ സിനിമ നിരവധി ലോക ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അതേസമയം, സിനിമ സ്വവര്‍ഗാനുരാഗത്തെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ച് രണ്ടു വര്‍ഷത്തോളമായി ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കകയായിരുന്നു.
ഇപ്പോള്‍ 377 റദ്ദു ചെയ്ത സാഹചര്യത്തിലാണ് സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്. 2016ല്‍ പൂര്‍ത്തിയാക്കിയ സിനിമ സെന്‍സര്‍ ബോര്‍ഡ് തള്ളുകയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ഭൂരിഭാഗവും കേരളത്തിലെ ആക്ടിവിസ്റ്റുകളാണ്.
കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വ്യക്തി സ്വതന്ത്രത്തിനായും സ്വന്തമായി ഇടം കണ്ടെത്താനും യുവാക്കള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളാണ് സിനിമ എന്ന് സംവിധായകന്‍ പറയുന്നു.