ഫാസിസത്തിനെതിരെ ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ജയന്‍ ചെറിയാന്‍ ചിത്രം ക ബോഡി സ്‌കേപ്‌സിന്റെ ടീസര്‍ പുറത്തിറങ്ങി
Daily News
ഫാസിസത്തിനെതിരെ ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ജയന്‍ ചെറിയാന്‍ ചിത്രം ക ബോഡി സ്‌കേപ്‌സിന്റെ ടീസര്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2015, 12:38 pm

“സ്ത്രീ ശരീരത്തേയും ശരീരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെയും അവരുടെ പ്രത്യേക അവസ്ഥകളേയും സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലവും നില്‍പ്ഇരിപ്പ് സമരവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്നത്തെ നവസമരങ്ങളുടെ ഭാഗമാകുന്ന യുവാക്കളും യുവതികളുമാണ് യഥാര്‍ത്ഥത്തില്‍ സിനിമയിലെ കഥാപാത്രങ്ങള്‍.”

ka-bodyscapes-2

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പാപ്പിലിയോബുദ്ധയുടെ സംവിധായകന്‍ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന “ക ബോഡിസ്‌കേപ്‌സി”ന്റെ ടീസര്‍ പുറത്തിറങ്ങി. കേരളത്തിലെ ജനകീയ സമരങ്ങളെ കുറിച്ചും ലിംഗ പ്രശ്‌നങ്ങളെ കുറിച്ചുമാണ് പ്രധാനമായും സിനിമ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ മുഖ്യധാരാ സമരത്തിനു പുറത്ത് നടക്കുന്ന ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന സാമൂഹ്യമനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരിട്ട് അഭിനേതാക്കളാകുന്ന ചിത്രമെന്ന സവിശേഷതയും ഈ ജയന്‍ ചെറിയാന്‍ ചിത്രത്തിനുണ്ട്.

സ്വവര്‍ഗാനുരാഗികളായ 2 യുവാക്കളുടേയും മുസ്‌ലീം പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

jayanകേരളത്തിലെ യുവത ഇന്ന് നേരിടുന്ന അരക്ഷിതാവസ്ഥയും സമൂഹത്തിന്റെ ഫാസിസ്റ്റ് ചിന്തകളുമാണ് സിനിമയുടെ വിഷയമാകുന്നത്്. മധ്യവര്‍ഗ ആധിപത്യമുള്ള സമൂഹത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ചിത്രം. യുവാക്കളുടേയും സ്ത്രീകളുടേയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹത്തില്‍ അതിനായുള്ള ചെറുത്തുനില്‍പ്പ് കൂടിയാണ് ക ബോഡിസ്‌കേപ്‌സ്.

ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന നവഹിന്ദുത്വ ഫാസിസത്തിന്റെ ഫശ്ചാത്തലത്തില്‍ ശരീരത്തിന്റെ രാഷ്ട്രീയം പറയുകയാണ് ചിത്രമെന്ന് ജയന്‍ ചെറിയാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“യഥാര്‍ത്ഥത്തില്‍ ചന്തപ്പെണ്ണ്/കുലസ്ത്രീ എന്നീ വിപരീതങ്ങളെയാണ് സിനിമ ചോദ്യം ചെയ്യുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒട്ടും പുരോഗമനചിന്താഗതിയിലേക്ക് എത്താന്‍ ശ്രമിക്കാത്ത ഒരു സമൂഹത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. അത്തരമൊരു സമൂഹത്തില്‍ യുവാക്കളുടെയും സ്ത്രീകളുടേയും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുകയാണ്”

നിലവില്‍ തന്നെ ഹനുമാന്‍ സേനയെ ചിത്രീകരിക്കുന്ന ഭാഗം ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത വിമര്‍ശനമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നത് എന്നതിന് തെളിവാണ്. നിയമസംഹിതകളും ചുമന്നുകൊണ്ട് പറക്കുന്ന ഹനുമാനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

“സ്ത്രീ ശരീരത്തേയും ശരീരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെയും അവരുടെ പ്രത്യേക അവസ്ഥകളേയും സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലവും നില്‍പ്ഇരിപ്പ് സമരവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്നത്തെ നവസമരങ്ങളുടെ ഭാഗമാകുന്ന യുവാക്കളും യുവതികളുമാണ് യഥാര്‍ത്ഥത്തില്‍ സിനിമയിലെ കഥാപാത്രങ്ങള്‍.”

“കഥാപാത്രങ്ങളായെത്തുന്നവരെല്ലാം അവരുടെ ജീവിതത്തിലും ഏതാണ്ട് ഇതേ അനുഭവം നേരിടേണ്ടി വന്നവരുമാണ്. മുന്‍പ് മറ്റ് സിനിമകളില്‍ അഭിനയിച്ച പാരമ്പര്യം ഇല്ലാത്ത വെറും സാധാരണക്കാരായ യുവതിയുവാക്കളാണ് സിനിമയുടെ ഭാഗമായത്” ജയന്‍ ചെറിയാന്‍ പറഞ്ഞു.

നിലവിലുള്ള നമ്മുടെ സമൂഹത്തിന് മേല്‍ യുവാക്കളും യുവതികളും നടത്തുന്ന ഇടപെടലുകള്‍ തന്നെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സ്ത്രീകളുടെ സന്തോഷത്തെ കുറിച്ചോ അവരുടെ പ്രശ്‌നങ്ങളെ കുറിച്ചോ പ്രതിസന്ധികളെ കുറിച്ചോ ധാരണയില്ലാത്ത ഒരു സമൂഹത്തില്‍ അതിനെ വെല്ലുവിളിച്ച് മുന്നോട്ട് നീങ്ങുന്നതലമുറയെയാണ് പ്രേക്ഷകന് മുന്നില്‍ സിനിമ എത്തിക്കാന്‍ ശ്രമിക്കുന്നത്.

ka-body2

പൊതുജനത്തിന് മുന്നില്‍ സ്ത്രീ ശരീരവും പുരുഷ ശരീരവും എങ്ങനെ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു എന്നതും ചിത്രം പരിശോധിക്കുന്നു. സമകാലിക സമരങ്ങള്‍ വിശകലനം ചെയ്യുന്നതോടൊപ്പം തന്നെ മനുഷ്യബന്ധത്തിന്റേയും സ്‌നേഹത്തിന്റേയും കഥ കൂടിയാണ് ക ബോഡിസ്‌കേപ്‌സ് പറയുന്നത്.

ആശയ ആവിഷ്‌ക്കാരത്തിനെതിരെ നിലനില്‍ക്കുന്ന നയങ്ങളെയാണ് സിനിമ ചോദ്യം ചെയ്യുന്നത്. സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധമായ ഇന്നത്തെ സമൂഹത്തെ അതിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ചെടുക്കാനുള്ള ശ്രമം കൂടിയായ ക ബോഡിസ്‌കേപ്‌സ് തികച്ചും ഒരു രാഷ്ട്രീയസിനിമയാണെന്നും സംവിധായകന്‍ പറയുന്നു.

നിലവില്‍ തന്നെ ഹനുമാന്‍ സേനയെ ചിത്രീകരിക്കുന്ന ഭാഗം ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത വിമര്‍ശനമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നത് എന്നതിന് തെളിവാണ്. നിയമസംഹിതകളും ചുമന്നുകൊണ്ട് പറക്കുന്ന ഹനുമാനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

യോനിമുഖമായ വസ്ത്രം മാത്രം ധരിച്ച് ആര്‍ത്തവസമരത്തിലേയ്ക്ക് നടന്നടുക്കുന്ന ഒരു സമര ചിത്രീകരണവും ടീസറിലുണ്ട്. കേരളത്തില്‍ അടുത്തകാലത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ച ആര്‍ത്തവസമരത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് പ്രസ്തുത ഭാഗമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ചിത്രം വന്‍ വിവാദങ്ങളിലേയ്ക്കാവും ചെന്നെത്തുക എന്ന് നിലവിലെ ദൃശ്യങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.