കോഴിക്കോട്: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യാജരേഖാ കേസില്‍ അറസ്റ്റിലായ കെ. വിദ്യ. മാധ്യമങ്ങള്‍ ആവശ്യത്തിലധികം താനുമായി ബന്ധപ്പെട്ട വാര്‍ത്ത ആഘോഷിച്ചെന്നും നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലിരിക്കെ അഗളി ഡി.വൈ.എസ്.പി ഓഫിസിന് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകകയായിരുന്നു അവര്‍.
‘ആവശ്യത്തിലധികം നിങ്ങള്‍(മാധ്യമങ്ങള്‍) ആഘോഷിച്ചു. എന്തായാലും ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കേസ് കെട്ടിച്ചമച്ചിട്ടുള്ളതാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. കോടതിയിലേക്കാണിപ്പോള്‍ പോകുന്നത്. ഏത് അറ്റം വരെയും പോകാനാണ് തീരുമാനം. നിയമപരമായാട്ട് തന്നെ മുന്നോട്ട് പോകും,’ വിദ്യ പറഞ്ഞു.
അതേസമയം, വൈദ്യപരിശോധന പൂര്‍ത്തിയായ വിദ്യയെ പൊലീസ് മണ്ണാര്‍ക്കാട്
കോടതിയില്‍ ഹാജരാക്കും.
ഗസ്റ്റ് ലക്ചററാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയകേസിലെ പ്രതിയായ വിദ്യയെ കഴിഞ്ഞ ദിവസമാണ്
പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. രണ്ടാഴ്ചയായി ഒളിവിലായിരുന്ന വിദ്യയെ പൊലീസ് കോഴിക്കോട് നിന്നുമാണ് പിടികൂടിയിരുന്നത്.
നേരത്തെ വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ഐ.പി.സി 465, 468, 471 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി കാസര്‍ഗോഡ്, പാലക്കാട് കോളേജുകളില്‍ ജോലി നേടാന്‍ ശ്രമിച്ചന്നൊണ് വിദ്യക്കെതിരെയുള്ള കേസ്.
Content Highlight: K. Vidhya says, she was arrested in the forgery case