തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് രൂപീകരിക്കാതെ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും സെനറ്റിന്റെ അധികാരമുപയോഗിച്ചാണ് പട്ടിണി വിളയിക്കുന്ന സാമ്പത്തികനയങ്ങളുടെ സൂത്രധാരനും പ്രയോക്താവുമായ അലുവാലിയക്ക് ഡിലിറ്റ് നല്‍കുവാന്‍ തീരുമാനപ്പെടുത്തത്.
എസ്സേയ്‌സ് /കെ.ടി.കുഞ്ഞിക്കണ്ണന്‍
തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് രൂപീകരിക്കാതെ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും സെനറ്റിന്റെ അധികാരമുപയോഗിച്ചാണ് പട്ടിണി വിളയിക്കുന്ന സാമ്പത്തികനയങ്ങളുടെ സൂത്രധാരനും പ്രയോക്താവുമായ അലുവാലിയക്ക് ഡിലിറ്റ് നല്‍കുവാന്‍ തീരുമാനപ്പെടുത്തത്.[]
നവലിബറല്‍ നയങ്ങളുടെ ഇന്ത്യയിലെ നടത്തിപ്പുകാരനായ ഈ ആസൂത്രണവിദഗ്ധന്‍ ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ ഭ്രമണപഥങ്ങളിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ വിക്ഷേപിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച സാമ്പത്തികശാസ്ത്രജ്ഞനാണ്.
മുപ്പതുകളിലെ മഹത്തായ മാന്ദ്യത്തിന്റെ നാളുകളെ അതിജീവിക്കാന്‍ മുതലാളിത്തവ്യവസ്ഥയെ സഹായിച്ചത് കെയ്‌നീഷ്യന്‍ ക്ഷേമരാഷ്ട്ര സിദ്ധാന്തങ്ങളായിരുന്നല്ലോ.
ജന്മസിദ്ധമായ പ്രതിസന്ധിയുടെ ആഴങ്ങളില്‍ നിന്ന് മുതലാളിത്ത സമ്പദ്ഘടനയെ കൈപിടിച്ചുയര്‍ത്തിയ സ്റ്റേറ്റിടപെടലിന്റേതായ കെയ്‌നീഷ്യന്‍ ഔഷധങ്ങള്‍പോലും അറുപതുകളോടെ ഫലിക്കാതെയായ സാഹചര്യത്തിലാണ് മില്‍ട്ടന്‍ ഫ്രീഡ്മാനെപ്പോലുള്ള അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍ രംഗപ്രവേശം ചെയ്യുന്നത്.
[]തുറന്ന കമ്പോളസാമ്പത്തിക നയങ്ങളിലേക്ക് സമ്പദ്ഘടനയെ തിരിച്ചുവിടുന്ന നിയോലിബറല്‍ സിദ്ധാന്തങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. വിപണിയുടെയും മത്സരത്തിന്റെയും നിയമങ്ങള്‍ക്ക് സമ്പദ്ഘടനയെ വിട്ടുകൊടുക്കുന്ന നിയോലിബറലിസം, ഫെഡറിക്ക് വോണ്‍ഹായെക്കിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞരുടെ ഹൃദയശൂന്യമായ സോഷ്യല്‍ ഡാന്‍വിനിസത്തെയാണ് സ്വന്തം പ്രത്യയശാസ്ത്രമായി ആദര്‍ശവല്‍ക്കരിച്ചത്.
സാമൂഹ്യസുരക്ഷയുടേയും സാമ്പത്തിക പരിരക്ഷയുടെയും സ്ഥിതി സമത്വം ലക്ഷ്യംവെക്കുന്ന ഭരണപരമായ എല്ലാ പരിഗണനകളെയും അത് നിരാകരിച്ചു.
മൂലധനത്തിന്റെ വ്യാപനതാല്പര്യങ്ങളും ലാഭചോതനകളും വളര്‍ച്ചാസിദ്ധാന്തങ്ങളുമായി സാമ്പത്തികശാസ്ത്രം പരിമിതപ്പെട്ടു. വിവേകശൂന്യമായ ധനമൂലധനത്തിന്റെ ഊഹവ്യാപാരവും ഓഹരിയിടപാടുകളും അതിന്റെ സംവേദക സൂചകങ്ങളുമാണ് സാമ്പത്തിക വളര്‍ച്ചയെന്ന് വ്യാഖ്യാനിക്കപ്പെട്ടു.
മത്സരത്തിന്റെയും കടുത്ത ബുര്‍ഷ്വാ പ്രയോജനവാദത്തിന്റേതുമായ നവലിബറല്‍ ആശയങ്ങള്‍ ആരംഭകാല മുതലാളിത്തത്തിന്റെ ചരിത്രപരമായ സാമൂഹ്യ ഉത്തരവാദിത്വങ്ങളെപ്പോലും കൈയൊഴിഞ്ഞു ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കി.
സമ്പദ്ഘടനയുടെ പ്രവര്‍ത്തനമെന്നത് ധനമൂലധനത്തിന്റെ ചൂതാട്ട പ്രവര്‍ത്തനങ്ങളായി പരിണമിച്ചപ്പോള്‍ ലോകം മഹാക്ഷാമത്തിലേക്കും പട്ടിണി മരണങ്ങളിലേക്കുമാണ് എടുത്തെറിയപ്പെട്ടത്.
“വെല്‍ത്ത് ഓഫ് നാഷണ്‍സില്‍” ആഡംസ്മിത്ത് എഴുതി ഒരു സമ്പദ്ഘടനയില്‍ രണ്ടു വ്യത്യസ്ത വസ്തുതകളുണ്ട്. ഒന്നാമത്തേത് ജനങ്ങള്‍ക്ക് സമൃദ്ധമായ വരുമാനം പ്രധാനം ചെയ്യുക. അതായത് ഉപജീവനോപാധി ഉറപ്പു വരുത്തുക. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളുടെ വരുമാനമോ ഉപജീവനോപാധിയോ ആര്‍ജിക്കാന്‍ ജനങ്ങളെ പ്രാപ്തമാക്കുക.
രണ്ടാമത്തേത് പൊതുസേവനങ്ങള്‍ വേണ്ടത്ര വരുമാനം ഭരണകൂടത്തിനോ രാഷ്ട്രങ്ങളുടെ സഞ്ചയത്തിനോ ലഭ്യമാക്കുക. ആഡംസ്മിത്തിനെപ്പോലും നിരാകരിക്കുന്ന തൊഴില്‍രഹിത വളര്‍ച്ചയുടെയും പൊതുസേവനമേഖല എന്ന സാമൂഹ്യ സുരക്ഷാരംഗങ്ങളില്‍ നിന്നും ഗവണ്‍മെന്റ് പിന്‍മാറുന്ന കടുത്ത വിപണി നയങ്ങളാണ് നവലിബറല്‍ സാമ്പത്തിക ശാസ്ത്രം അനുശാസിച്ചത്.
സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളിലൂടെ മൂലധനത്തിന്റെ രാജ്യാന്തര കേന്ദ്രീകരണവും സമ്പദ്ഘടനയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണവുമാണ് അതിവേഗം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
സാമ്രാജ്യത്വ മൂലധനത്തിന്റെ വ്യാപനതാല്പര്യങ്ങളെ സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ സേവിക്കുന്ന നവലിബറല്‍ പണ്ഡിതന്മാരും ഭരണകൂടങ്ങളും വളര്‍ച്ചയും സമൃദ്ധിയും ദാരിദ്ര്യത്തിന്റെ തുരുത്തുകളെ ഇല്ലാതാക്കുമെന്നാണ് എല്ലാകാലത്തും വാദിച്ചുപോന്നിട്ടുള്ളത്.
====================================================
സ്വതന്ത്രവിപണി വാദത്തിന്റെ മൗലികവാദവക്താക്കളായ അലുവാലിയയെപ്പോലുള്ളവര്‍ മറച്ചുപിടിക്കുന്നത്, ഉല്‍പ്പാദനക്രമത്തിനകത്തെ സാങ്കേതിക സാന്ദ്രമായ ഒരു വ്യവസ്ഥയും ആപേക്ഷികമായി സാങ്കേതിക സാന്ദ്രത കുറഞ്ഞ തരത്തിലുള്ള ഒരു വ്യവസ്ഥയും തമ്മിലുള്ള സ്വതന്ത്ര മത്സരം ഇന്ത്യപ്പോലുള്ള മൂന്നാം ലോക ദേശീയ സമൂഹങ്ങളില്‍ നിന്നുള്ള മൂല്യം സാന്ദ്രത കൂടിയ സാമ്രാജ്യത്വ രാജ്യങ്ങളിലേക്ക് വലിച്ചെടുക്കുന്നുവെന്ന സാമ്പത്തിക ശാസ്ത്രയാഥാര്‍ത്ഥ്യത്തെയാണ്.
[]അലുവാലിയമാര്‍ ഇത്തരം വാദങ്ങളിലൂടെയാണ് സാമ്രാജ്യത്വആശങ്ങളില്‍ വലിയൊരുവിഭാഗം ബുദ്ധിജീവികളേയും അക്കാദമിക് സമൂഹത്തെയും വ്യാമുഗ്ധരാക്കിതീര്‍ക്കുന്നത്.
ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളെ ഉല്‍പാദനവിപണന രംഗത്ത് സ്വാംശീകരിച്ചെടുത്തുകൊണ്ടാണ് ആഗോള ഫൈനാന്‍സ് മൂലധന വ്യവസ്ഥയും അതിന്റെ നായകനായ അമേരിക്കന്‍ കോര്‍പ്പറേറ്റ് കുത്തകകളും സ്വതന്ത്ര മത്സരത്തെയും സ്വതന്ത്ര വിപണിയേയും കുറിച്ച് വാചകമടിക്കുന്നത്.
സ്വതന്ത്രവിപണി വാദത്തിന്റെ മൗലികവാദവക്താക്കളായ അലുവാലിയയെപ്പോലുള്ളവര്‍ മറച്ചുപിടിക്കുന്നത്, ഉല്‍പ്പാദനക്രമത്തിനകത്തെ സാങ്കേതിക സാന്ദ്രമായ ഒരു വ്യവസ്ഥയും ആപേക്ഷികമായി സാങ്കേതിക സാന്ദ്രത കുറഞ്ഞ തരത്തിലുള്ള ഒരു വ്യവസ്ഥയും തമ്മിലുള്ള സ്വതന്ത്ര മത്സരം ഇന്ത്യപ്പോലുള്ള മൂന്നാം ലോക ദേശീയ സമൂഹങ്ങളില്‍ നിന്നുള്ള മൂല്യം സാന്ദ്രത കൂടിയ സാമ്രാജ്യത്വ രാജ്യങ്ങളിലേക്ക് വലിച്ചെടുക്കുന്നുവെന്ന സാമ്പത്തിക ശാസ്ത്രയാഥാര്‍ത്ഥ്യത്തെയാണ്.[]
നവലിബറല്‍ ആഗോളവല്‍ക്കരണമെന്നത് ഇന്ത്യയെപ്പോലുള്ള ദേശീയ രാഷ്ട്ര സമൂഹങ്ങളുടെ അപദേശീയവല്‍ക്കരണവും നവകോളനിവല്‍ക്കരണവും മാത്രമാണ്.
ലോകബാങ്കും ഐ.എം.എഫും മുന്നോട്ടുവെക്കുന്ന ഘടനാപരിഷ്‌കാരങ്ങള്‍ ലോക വാണിജ്യ സംഘടന മുന്നോട്ടുവെക്കുന്ന ട്രിപ്‌സും ട്രിമ്‌സും എല്ലാം സ്വതന്ത്രവിപണി വാദത്തിന്റെയും സ്വതന്ത്ര മത്സരത്തിന്റേയും വീണ്‍വാക്കുകള്‍ക്ക് പിറകില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കുത്താകാധിപത്യത്തിന്റേയും ദേശീയ അടിമത്വത്തിന്റേയും ദ്രംഷ്ടകളാണ്. കഴുത്തറപ്പന്‍ മത്സരത്തിന്റെ നീതിശാസ്ത്രമാണ് നവലിബറല്‍ മുതലാളിത്തത്തിന്റേത്.
അലന്റയുടെയും പാബ്ലൊ നെരൂദയുടേയും നിഷ്ഠൂരമായ കൊലപാതകത്തിനും പട്ടാളഅട്ടിമറിക്കും നേതൃത്വംകൊടുത്ത ഈ നവലിബറല്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രവക്താക്കളെ ചിക്കാഗോ ബോയ്‌സ് എന്നുവിളിച്ചു തുടങ്ങി.
അലുവാലിയയെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും നയരൂപീകരണ കര്‍ത്താക്കളും ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ പേ റോളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം ലോക ദേശീയതയുടേയും മുതലാളിത്തേതര വികസനപാതയുടേയും ഘാതകന്മാരാണ്.
1980 കളില്‍ താച്ചറിസമെന്നപേരിലും റീഗണോമിക്‌സ് എന്ന പേരിലും ഉദ്ഘാടനം ചെയ്യപ്പെട്ട നവലിബറല്‍ നയങ്ങളുടെ ചിന്താപരമായ ഉപജ്ഞാതാക്കള്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ പോലുള്ള അമേരിക്കന്‍ സര്‍വകലാശാലകളായിരുന്നു.
മിന്‍ട്ടന്‍ ഫീഡ്മാനെപ്പോലുള്ളവര്‍ നേതൃത്വം കൊടുത്ത ഈ നവലിബറല്‍ സാമ്പത്തികശാസ്ത്ര സമൂഹം വിശേഷിപ്പിക്കപ്പെട്ടത് ചിക്കാഗോ ബോയ്‌സ് എന്നാണ്.
അമേരിക്കന്‍ മൂലധന ഭീമന്മാര്‍ തങ്ങളുടെ നവകൊളോണിയല്‍ നയങ്ങള്‍ പരീക്ഷിച്ചെടുത്തത് ലാറ്റിനമേരിക്കന്‍ നാടുകളിലായിരുന്നല്ലോ. ചിലിയില്‍ പ്രകൃതിവിഭവങ്ങളും അവിടുത്തെ ദേശീയ സമ്പദ്ഘടനയും കൈയടക്കാനുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും സി.ഐ.എയും ചേര്‍ന്ന് നടത്തിയ സാമ്പത്തിക രാഷ്ട്രീയ സൈനിക നടപടികള്‍ക്കുപിറകില്‍ പ്രവര്‍ത്തിച്ചത് മില്‍ട്ടന്‍ ഫീഡ്മാന്റെ ആശയങ്ങളായിരുന്നു.
അലന്റയുടെയും പാബ്ലൊ നെരൂദയുടേയും നിഷ്ഠൂരമായ കൊലപാതകത്തിനും പട്ടാളഅട്ടിമറിക്കും നേതൃത്വംകൊടുത്ത ഈ നവലിബറല്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രവക്താക്കളെ ചിക്കാഗോ ബോയ്‌സ് എന്നുവിളിച്ചു തുടങ്ങി.
സോവിയറ്റ് യൂനിയനേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും അസ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മില്‍ട്ടന്‍ ഫ്രീഡ്മാന്റെ ശിഷ്യന്മാരായ ജഫ്രി സാക്‌സ്, ജോര്‍ജ് സൊറോസ് തുടങ്ങിയവരുടെ സംഘത്തിലാണ് ഡോ.മൊണ്ടേക്‌സിങ് അലുവാലിയ പെടുന്നത്.
രക്തപങ്കിലമായ കൂട്ടക്കൊലകളിലൂടെയും പട്ടിണി വിതക്കുന്ന സാമ്പത്തികപരിഷ്‌കാരങ്ങളിലൂടെയും ലോകത്തെ ശവപ്പറമ്പാക്കുന്ന നവലിബറല്‍ നയരൂപീകരണ വിദഗ്ധന്മാര്‍ മാനവികതയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന യുദ്ധങ്ങളും വംശീയകലാപങ്ങളും ഇളക്കിവിടുന്ന അന്തര്‍ദേശീയ കുറ്റവാളികള്‍ കൂടിയാണ്.
യൂഗോസ്ലാവ്യയുടെ തകര്‍ച്ചക്ക് ശേഷം യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസില്‍ പ്രൊഫസര്‍ മറേക്ക് ഗ്ലോക്കോവ്‌സ്‌കി നടത്തിയ പ്രസംഗത്തില്‍ ലോകബാങ്ക് വിദഗ്ധനായ ജഫ്രി സാക്‌സിന്റെ അപരാധപൂര്‍ണമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്.
ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റും റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമശൃംഖലകളും ജഫ്രി സാക്‌സിനെപ്പോലുള്ള നവലിബറല്‍ പണ്ഡിതന്‍മാരും ചേര്‍ന്നാണ് യൂഗോസ്ലാവ്യയെയെ കല്ലോട് കല്ല് ചേരാതെ ശിഥിലീകരിച്ച് കളഞ്ഞത്.
============================================================
1970 കള്‍ മുതല്‍ ഐ.എം.എഫ് ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമാരംഭിച്ച വിദഗ്ധനാണ് ഡോ.അലുവാലിയ. ഒന്നാം ഐ.എം.എഫ് വായ്പയും ഘടനാപരിഷ്‌കാരങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളെ പ്രക്ഷ്ബുധമാക്കിയ സാഹചര്യത്തിലാണ് 1985 ല്‍ അലുവാലിയ ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ ഉപദേഷ്ടാവായി എത്തുന്നത്.
1970 കള്‍ മുതല്‍ ഐ.എം.എഫ് ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമാരംഭിച്ച വിദഗ്ധനാണ് ഡോ.അലുവാലിയ. ഒന്നാം ഐ.എം.എഫ് വായ്പയും ഘടനാപരിഷ്‌കാരങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളെ പ്രക്ഷ്ബുധമാക്കിയ സാഹചര്യത്തിലാണ് 1985 ല്‍ അലുവാലിയ ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ ഉപദേഷ്ടാവായി എത്തുന്നത്.[]
ഐ.എം.എഫ് കല്‍പ്പനകള്‍ സമ്പദ്ഘടനയെ കടക്കെണിയിലും ധനപ്രതിസന്ധിയിലും എത്തിക്കുകയും രാജ്യത്തിന്റെ റിസര്‍വായിരുന്ന സ്വര്‍ണശേഖരം പോലും ബേങ്ക് ഓഫ് ഇംഗ്ലണ്ടിന് കൈമാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായി.
അഗാധവും അപരിഹാര്യവുമായ പ്രതിസന്ധിയുടെ സാഹചര്യത്തെ മുതലെടുത്തുകൊണ്ടാണ് നവലിബറല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയില്‍ വേഗത കൂട്ടുന്നത്.
1985 ല്‍ ലോകബാങ്ക് ഐ.എം.എഫ് നോമിനിയായി ഇന്ത്യയുടെ ധനകാര്യ ഉപദേഷ്ടാവായി ജോലി ആരംഭിച്ച് അലുവാലിയ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ശില്പികളില്‍ പ്രമുഖനാണ്.
1991 ല്‍ റാവു സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുത്തന്‍ സാമ്പത്തിക നയവും വ്യവസായ നയവുമെല്ലാം ലോകബാങ്കിനുവേണ്ടി രൂപപ്പെടുത്തുന്നത് അലുവാലിയ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന കാലത്താണ്.
1985 ല്‍ ഇന്ത്യന്‍ വാണിജ്യവ്യവസായമേഖലകളെക്കുറിച്ച് ലോകബാങ്ക് ഒരു വിദഗ്ധ പഠനം ആരംഭിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ സവിശേഷതയായ ബൃഹത്തായ പൊതുമേഖലാ സംവിധാനങ്ങളെ പൊളിച്ചെടുക്കുക എന്നതായിരുന്നു പഠന ലക്ഷ്യം.
ഗാരിപേഴ്‌സണ്‍ എന്നും റോബര്‍ട്ട് ജെ. ആന്റേഴ്‌സണ്‍ എന്നും പേരുള്ള രണ്ട് ലോകബാങ്ക് വിദഗ്ധന്മാരാണ് ഈ പഠനത്തിന് നേതൃത്വം നല്കിയത്.
സോഷിലിസ്റ്റ് രാജ്യങ്ങളോട് കിടപിടിക്കാവുന്ന ഇന്ത്യയുടെ പൊതുമേഖലാ സംരഭങ്ങളേയും വാണിജ്യമേഖലയെയും സ്വകാര്യവല്‍ക്കരിച്ച് ആഗോള കോര്‍പറേറ്റുകള്‍ക്ക് കൈയടക്കാനുള്ള അപ നിക്ഷേപവല്‍ക്കരണമായിരുന്നു ഇത്തരമൊരു പഠനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം.
തൊണ്ണൂറുകളുടെ പകുതിയില്‍ വീണ്ടും അലുവാലിയ ലോകബാങ്കിലേക്ക് തിരിച്ചുപോയി. ഇന്ത്യയില്‍ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായി അദ്ദേഹം നിയോഗിക്കപ്പെടുന്നത് ഐ.എം.എഫിന്റെ എക്‌സ്റ്റേണല്‍ ഇവാല്യുവേറ്റര്‍ പദവിയില്‍നിന്നാണ്.
നരസിംഹറാവു സര്‍ക്കാറിന്റെ ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ അന്നത്തെ ധനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പം ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അലുവാലിയയായിരുന്നു.
നെഹ്‌റുവിന്റെ ലക്ഷ്യമായ കമാന്റ് സോഷ്യലിസത്തില്‍ നിന്നും രാജ്യത്തിന്റെ വികസനപാതയില്‍ തുറന്ന കമ്പോളവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ട നിയോലിബറല്‍ കൂട്ടുകെട്ടായിരുന്നു മന്‍മോഹനും അലുവാലിയയും.
തൊണ്ണൂറുകളില്‍ നയരൂപീകരണത്തിന്റെയും നടത്തിപ്പിന്റെയും മര്‍മസ്ഥാനങ്ങളില്‍ അലുവാലിയയെപ്പോലുള്ള നവലിബറല്‍ പണ്ഡിതന്മാര്‍ വ്യാപകമായി വിന്യസിക്കപ്പെട്ടു.
റാവു സര്‍ക്കാറിലെ ധനമന്ത്രിയുടെ ഉപദേഷ്ടാവ് അരവിന്ദ് വീര്‍മണിയായിരുന്നു. ധനമന്ത്രിയുടെ കണ്‍സള്‍ട്ടന്റ് പേഴ്‌സ് എസ്. മിസ്ത്രിയായിരുന്നു. പ്രധാനമന്ത്രിയുടെ മുഖ്യധനകാര്യ ഉപദേഷ്ടാവ് രാഗേഷ് മോഹന്‍ ആയിരുന്നു. റവന്യൂ സാമ്പത്തിക ഉപദേഷ്ടാവ് പാര്‍ത്ഥസാരഥി സാം ആയിരുന്നു. വാണിജ്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ജയന്തി റോയിയായിരുന്നു. ഐ.എം.എഫില്‍ നിന്നും ലോകബാങ്കില്‍ നിന്നും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വന്ന നൂറിലേറെ പേര്‍ ഇന്ത്യയുടെ ധനകാര്യമേഖല നിയന്ത്രിച്ചു.
=========================================================
ഡോ.മന്‍മോഹന്‍സിങ്ങും അലുവാലിയയും സാമ്രാജ്യത്വത്തിന്റെ ഏജന്‍സികളും ചേര്‍ന്ന് ഇന്ത്യയെ അമേരിക്കന്‍ മൂലധനവ്യവസ്ഥയുടെ കോളനിയും തുറന്ന കമ്പോളവുമായി അധഃപതിപ്പിക്കുകയാണ്.
ഗാട്ട് കരാറിന്റെ മുഖ്യശില്പികളില്‍ ഒരാളായ ജഗദീഷ് ഭഗവതി ഒരിക്കലും പശ്ചാത്തപിക്കാത്ത നവലിബറല്‍ വാദിയായിരുന്നു. ഉറൂഗ്വവട്ടം ചര്‍ച്ചകള്‍ ഡങ്കല്‍ നിര്‍ദ്ദേശങ്ങളെ കേന്ദ്രീകരിച്ച് ആരംഭിച്ച കാലം മുതല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദേശാഭിമാനിയായ സി.പി.ശുക്ലയെ അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം മാറ്റുകയായിരുന്നല്ലോ.[]
ഇന്ത്യന്‍ പാറ്റന്റ് നിയമത്തിന്റെ നയരൂപീകരണസമിതിയിലെ സ്ഥിരം അധ്യക്ഷനായത് ലോകബാങ്കിന്റെ ബൗദ്ധിക സ്വത്തവകാശ സമിതിയുടെ സ്ഥിരം പ്രതിനിധിയായിരുന്ന ആര്‍.എ.മശേലക്കര്‍ ആയിരുന്നു.
കോണ്‍ഗ്രസ്സും ബി.ജെ.പിയും നേതൃത്വം കൊടുത്ത സര്‍ക്കാരുകളില്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഐ.എം.എഫ് നോമിനി അശോക് ലാഹ്‌രിയെപ്പോലുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഐ.എം.എഫ്-ലോകബേങ്ക്-ഡബ്ല്യുടിഒ വാഴ്ചയിലേക്ക് ഇന്ത്യയെ തള്ളിവിടുന്ന നവലിബറല്‍ വാദികളാണ് നയരൂപീകരണത്തിന്റേയും ഭരണനിര്‍വഹണത്തിന്റേയും സമസ്തതലങ്ങളും കൈയടക്കിയിരിക്കുന്നത്. അഡ്വ.പ്രശാന്തഭൂഷണ്‍ വിവരാവകാശനിയമമനുസരിച്ച് ശേഖരിച്ച വിവരങ്ങള്‍ ഇത് ഔദ്യോഗികമായിതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോ.മന്‍മോഹന്‍സിങ്ങും അലുവാലിയയും സാമ്രാജ്യത്വത്തിന്റെ ഏജന്‍സികളും ചേര്‍ന്ന് ഇന്ത്യയെ അമേരിക്കന്‍ മൂലധനവ്യവസ്ഥയുടെ കോളനിയും തുറന്ന കമ്പോളവുമായി അധഃപതിപ്പിക്കുകയാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റേയും സ്ഥിതിസമത്വാശയങ്ങളുടേയും ആദര്‍ശാത്മകലക്ഷ്യങ്ങളില്‍ നിന്നും ഒരു നാടിനേയും ജനതയേയും ആഗോളഫൈനാന്‍സ് മൂലധനത്തിന്റെ ശുദ്ധമായ പ്രയോജകവാദ താല്പര്യങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ്.
പട്ടിണിയും തൊഴിലില്ലായ്മയും കര്‍ഷകാത്മഹത്യയും പോഷകാഹാരക്കുറവും വേശ്യാവൃത്തിയും വര്‍ദ്ധിതമാകുന്ന അഴിമതിയും രാജ്യത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും തുറിച്ചുനോക്കുകയാണ്.
നോം ചോംസ്‌കി ആഗോളവല്‍ക്കരണ നയങ്ങള്‍ അതിന്റെ പറുദീസയായ അമേരിക്കയില്‍പോലും പരാജയപ്പെട്ടുപോയതായി എഴുതിയിട്ടുണ്ട്. നവലിബറലിസം മുതലാളിത്തത്തെപ്പോലും രക്ഷിക്കാനാവാത്തവിധം പരാജയപ്പെട്ട വ്യവസ്ഥയാണ്.
മൂലധനത്തിന്റെ സ്വകാര്യതാല്പര്യങ്ങളെ സ്വതന്ത്രവിപണി സിദ്ധാന്തങ്ങളിലൂടെ കാല്പനികവല്‍ക്കരിക്കുന്ന അലുവാലിയമാര്‍ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെ ഹിംസാത്മകതയ്ക്ക് വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രയോജകവാദ നിലപാടുകളിലൂടെ സമ്മതി നിര്‍മിക്കുകയാണ്.
അക്കാദമിക് സമൂഹത്തെയും ബുദ്ധിജീവികളേയും നവലിബറലിസത്തിന്റെ മായക്കാഴ്ചകളിലേക്ക് പ്രലോഭിപ്പിച്ചടുപ്പിക്കുകയാണ്. ഹാര്‍വാഡ് മാതൃകയില്‍ കലിക്കറ്റ് സര്‍വകലാശാലയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന വ്യാമോഹം സൃഷ്ടിക്കുന്നവര്‍ ഹാര്‍വാഡ് ഒരു സ്വകാര്യ സര്‍വകലാശാലയാണെന്ന യാഥാര്‍ഥ്യം മറക്കുകയോ മറച്ചുപിടിക്കുകയോ ആണ്.
ആഗോളവല്‍ക്കരണ നയങ്ങളുടെ സ്തുതിപാഠകരെല്ലാം 2007ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അങ്ങേയറ്റം നിരാശരും പലരും പശ്ചാത്താപ വിവശരുമാണ്.
തൊണ്ണൂറുകളില്‍ താച്ചറിസത്തിനും റീഗണോമിക്‌സിനും സ്തുതിഗീതങ്ങളെഴുതി ലോകത്തിന്റെ വിജ്ഞാനഭണ്ഡാരത്തെ സമ്പന്നമാക്കിയ ധനശാസ്ത്രജ്ഞന്മാര്‍ കുമ്പസാരക്കൂട്ടിലാണ്.
പോള്‍ സാമുവല്‍സിനെപ്പോലുള്ള ധനശാസ്ത്രജ്ഞര്‍ ആഗോളവല്‍ക്കരണം അസമത്വങ്ങളുടെ ധാരാളിത്തമാണ് സൃഷ്ടിച്ചതെന്ന് കുറ്റസമ്മതം നടത്തുന്നു.
ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് അസമത്വങ്ങളുടെ വിളനിലമാക്കി ഈ ഭൂമിയെ നവലിബറല്‍ നയങ്ങള്‍ അധഃപതിപ്പിച്ചു കഴിഞ്ഞു എന്നാണ് സാമ്പത്തിക പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ട് രോഷപൂര്‍വം എഴുതിയത്.
ചാള്‍സ് ബര്‍ബര്‍ ധനമൂലധനത്തിന്റെ അമിത വളര്‍ച്ച സാമ്പത്തിക വ്യവസ്ഥയെത്തന്നെ ഊഹവ്യാപാരമായി മാറ്റുകയാണെന്നും കോര്‍പറേറ്റുകളുടെ ധനാര്‍ത്തിക്കുമുമ്പില്‍ മാനവികതയുടേതായ എല്ലാം ഭരണകൂടങ്ങള്‍ കൈയൊഴിയുകയമാണെന്നുമാണ് നവലിബറല്‍ ഭരണകൂടങ്ങളെ വിചാരണ ചെയ്തുകൊണ്ട് പ്രസ്താവിച്ചത്.
നവലിബറല്‍ നയങ്ങളുടെ മുന്‍നിര വക്താവായ അമേരിക്കല്‍ ഫെഡറല്‍ റിസര്‍വിന്റെ മേധാവിയായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ സ്വതന്ത്രവിപണി വ്യവസ്ഥയെന്നത് സ്വന്തം ഓഹരിക്കാരെയും കമ്പനികളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത അബദ്ധപൂര്‍ണമായൊരു സാമ്പത്തികക്രമമാണെന്നാണ് കുറ്റബോധത്തോടെ സമ്മതിച്ചത്.
നോം ചോംസ്‌കി ആഗോളവല്‍ക്കരണനയങ്ങള്‍ അതിന്റെ പറുദീസയായ അമേരിക്കയില്‍പോലും പരാജയപ്പെട്ടുപോയതായി എഴുതിയിട്ടുണ്ട്. നവലിബറലിസം മുതലാളിത്തത്തെപ്പോലും രക്ഷിക്കാനാവാത്തവിധം പരാജയപ്പെട്ട വ്യവസ്ഥയാണ്.
അതിന്റെ പ്രത്യയശാസ്ത്രകാരന്മാര്‍ ആഗോള ചിന്താമണ്ഡലങ്ങളില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിചാരണക്കും വിധേയമാക്കപ്പെടുന്ന കാലത്ത് കലിക്കറ്റ് സര്‍വകാലശാല ഒരു നവലിബറല്‍ പണ്ഡിതന് ഡോക്ടറേറ്റ് നല്‍കുകവഴി സ്വയം അപമാനിക്കപ്പെടുകയാണ്.