ഐ.എസിന് സമാനമായ രീതിയില്‍ സംഘപരിവാറിനകത്ത് തീവ്രഹിന്ദുത്വത്തിന്റേതായ പലായനങ്ങളും ആശ്രമ ജീവിതങ്ങളും ഇന്ത്യയില്‍ സജീവമായിരിക്കുന്നുവെന്ന കാര്യം നമ്മുടെ മാധ്യമങ്ങള്‍ കൗശലപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ്.
തീവ്രഹിന്ദുത്വവും സങ്കുചിത ദേശീയബോധവും പാശ്ചാത്യ വിരുദ്ധതയുമാണ് ഈ തീവ്രവാദി സംഘത്തിന്റെ വീക്ഷണം. പത്രങ്ങളും ലഘുലേഖകളും വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നു. സംഘടിതമായ വര്‍ഗീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈ, താണെ, പന്‍വേല്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരകളിലൂടെയാണ് സനാതന്‍ സംസ്ഥയെ ലോകം അറിയുന്നത്.
കേരളത്തില്‍ നിന്ന് ഐ.എസ് യുദ്ധമുന്നണിയിലേക്ക് പലായനം ചെയ്ത യുവതീ-യുവാക്കളെക്കുറിച്ച് നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും സ്‌തോഭജനകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബാംഗങ്ങളെയും നാടിനെയും വിട്ടുപോയ തൃക്കരിപ്പൂരിലെയും പാലക്കാട്ടെയുമൊക്കെ യുവതീ യുവാക്കള്‍ ഇസ്‌ലാമായി ജീവിക്കാന്‍ പറ്റാത്ത നിഷിദ്ധങ്ങളുടെ നാടാണെന്ന് പറഞ്ഞുകൊണ്ടാണല്ലോ ആത്മീയ അനേ്വഷണത്തിന്റെ പേരില്‍ ഐ.എസ് ക്യാമ്പുകളിലേക്ക് പോയിരിക്കുന്നത്.
ഐ.എസിന് സമാനമായ രീതിയില്‍ സംഘപരിവാറിനകത്ത് തീവ്രഹിന്ദുത്വത്തിന്റേതായ പലായനങ്ങളും ആശ്രമ ജീവിതങ്ങളും ഇന്ത്യയില്‍ സജീവമായിരിക്കുന്നുവെന്ന കാര്യം നമ്മുടെ മാധ്യമങ്ങള്‍ കൗശലപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ്.
ലോകത്തെമ്പാടുമുള്ള മതഭീകരവാദ സംഘടനകള്‍ ആത്മീയതയുടെയും മതത്തിന്റെ മൗലികതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ വിധ്വംസക ശൃംഖലകളിലേക്ക് യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഇതിന് സമാനമായ പ്രവര്‍ത്തനരീതിയാണ് ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍ സംസ്ഥയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും സംഘടനയിലേക്ക് വശീകരിച്ച് അവരെ “എറിക്‌സോണിയന്‍ ഹിപ്‌നോട്ടിസ””ത്തിന് വിധേയമാക്കുകയാണത്രേ!
ശ്രീലങ്കയിലും മ്യാന്‍മാറിലുമെല്ലാം ഭരണകൂടം തന്നെ ബുദ്ധമതാടിസ്ഥാനത്തിലുള്ള ആത്മീയ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ബുദ്ധമതകാര്യവകുപ്പ് മുന്‍കൈയെടുത്ത് വംശീയ തീവ്രവാദത്തിലേക്ക് ബുദ്ധഭിക്ഷുക്കളെ റിക്രൂട്ട് ചെയ്യുന്നതായി ഈയിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുകയുണ്ടായി.
സാര്‍വദേശീയതലത്തില്‍ തന്നെ ഇസ്‌ലാമിനെ കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്രപദ്ധതിയായി രൂപപ്പെടുത്തിയത് സി.ഐ.എയും ഒറിയന്റലിസ്റ്റ് പണ്ഡിത കേന്ദ്രങ്ങളുമാണല്ലോ. മുജാഹിദ് മിലിട്ടറിയും അല്‍ഖ്വയ്ദയും ഇസ്‌ലാമിക് സ്റ്റേറ്റുമെല്ലാം സാമ്രാജ്യത്വപ്രോക്തമായ ജിഹാദിസ്റ്റ് ഗ്രൂപ്പുകളാണ്.
നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും ചരിത്രത്തെ തന്നെ നിഷേധിക്കുന്ന നവ ആത്മീയ സംഘടനകളും ആശ്രമങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ലോകമെമ്പാടും വ്യാപകമാവുകയാണ്. ഇസ്‌ലാമിക ചരിത്രമോ ഖുറാനിക ദര്‍ശനവുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത.
ഹവാലയും റിയല്‍ എസ്റ്റേറ്റും മയക്കുമരുന്ന് കച്ചവടവും എല്ലാമായി ചേര്‍ന്ന പുതിയൊരു തരം ആത്മീയതയാണിത്. ഉപഭോഗ സംസ്‌കാരവും അത് സൃഷ്ടിക്കുന്ന അന്യവല്‍ക്കരണവും ഇത്തരം ആത്മീയ പ്രസ്ഥാനങ്ങളിലേക്ക് യുവതീ യുവാക്കളെ നയിക്കുന്നുണ്ടാകാം. മുതലാളിത്തം സൃഷ്ടിക്കുന്ന ആര്‍ത്തിയെയും ആവശ്യങ്ങളെയും ശമിപ്പിക്കാനുള്ള പണവരുമാനം ആഗ്രഹിക്കുന്നവരും ഇത്തരം നവ ആത്മീയ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നുണ്ടാകാം.
ഐ.എസിന് സമാനമായ പ്രവര്‍ത്തനരീതിയാണ് ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍ സംസ്ഥയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും സംഘടനയിലേക്ക് വശീകരിച്ച് അവരെ “എറിക്‌സോണിയന്‍ ഹിപ്‌നോട്ടിസ””ത്തിന് വിധേയമാക്കുകയാണത്രേ!
എല്ലാ മതങ്ങളിലും ഇത്തരം നവആത്മീയ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയാണ്. ശ്രീലങ്കയിലും മ്യാന്‍മാറിലുമെല്ലാം ഭരണകൂടം തന്നെ ബുദ്ധമതാടിസ്ഥാനത്തിലുള്ള ആത്മീയ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ബുദ്ധമതകാര്യവകുപ്പ് മുന്‍കൈയെടുത്ത് വംശീയ തീവ്രവാദത്തിലേക്ക് ബുദ്ധഭിക്ഷുക്കളെ റിക്രൂട്ട് ചെയ്യുന്നതായി ഈയിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ബുദ്ധമതവംശീയതയിലധിഷ്ഠിതമായ സിംഹള മതമൗലികവാദത്തെ ശക്തിപ്പെടുത്താനാണ് ഈ ബുദ്ധഭിക്ഷുക്കളുടെ റിക്രൂട്ട്‌മെന്റ്. അഞ്ചു വയസ്സുമുതല്‍ പ്രായമുള്ള ആണ്‍കുട്ടികളെ പിടികൂടി സന്യാസിമാരാക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും ശ്രീലങ്കയില്‍ ഭരണകൂടപിന്തുണയോടെ സജീവമായിരിക്കുകയാണ്.
തിബത്തില്‍ മുമ്പ് നിലനിന്നിരുന്ന ബുദ്ധമൗലികവാദത്തിന്റെ പ്രാകൃതാവസ്ഥ ബുദ്ധഭിക്ഷുക്കളെ ഉപയോഗിച്ച് പുനരാനയിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സമൂഹത്തിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുതലെടുത്ത് നിഷ്‌കളങ്കരായ കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി സന്യാസം സ്വീകരിപ്പിക്കുന്നത് ക്രൂരവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്ന് പറയേണ്ടതില്ലല്ലോ.
കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും നിലനില്‍ക്കുന്ന ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്ന് ആഗോള ബുദ്ധതീവ്രവാദ ക്യാമ്പുകളിലേക്ക് വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. സിംഹള വംശീയതയിലധിഷ്ഠിതമായ ശ്രീലങ്കയിലെ ഭരണവര്‍ഗ പാര്‍ട്ടി നേതാക്കള്‍ തമിഴരും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും പെറ്റുപെരുകി സിംഹളരെ ന്യൂനപക്ഷമാക്കുകയാണെന്ന പ്രചരണമാണ് നടത്തുന്നത്. അതുകൊണ്ട് സിംഹളര്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിച്ച് പട്ടാളക്കാരും ബുദ്ധഭിക്ഷുക്കളുമാക്കണമെന്നാണ് വംശീയവാദികള്‍ ഉല്‍ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ മത തീവ്രവാദവും പെന്തക്കോസിസം പോലുള്ള ആത്മീയ-ആശ്രമവഴികളിലൂടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി വിജയപ്രസാദ് തന്റെ “ഡാര്‍ക്കര്‍ നേഷന്‍” എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
മുംബൈ ഹൈക്കോടതിയില്‍ സനാതന്‍ സംസ്ഥയുടെ തീവ്ര ആത്മീയതയില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായവരുടെ ബന്ധുക്കള്‍ റിട്ട് നല്‍കിയിരിക്കുകയാണ്. ഈശ്വര്‍ സേവയുടെയും നാമജപയജ്ഞത്തിന്റെയും മോഹനവലയങ്ങളില്‍പ്പെട്ട് വീടുവിട്ടുപോയവരുടെ മാതാപിതാക്കളും ഭര്‍ത്താക്കന്മാരുമെല്ലാമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഔട്ട്‌ലുക്ക് വാരികയുടെ ആഗസ്റ്റ് മാസം ഒന്ന് ലക്കത്തില്‍ സനാതന്‍ സംസ്ഥയുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ചു വന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. മുംബൈ ഹൈക്കോടതിയില്‍ സനാതന്‍ സംസ്ഥയുടെ തീവ്ര ആത്മീയതയില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായവരുടെ ബന്ധുക്കള്‍ റിട്ട് നല്‍കിയിരിക്കുകയാണ്.
ഈശ്വര്‍ സേവയുടെയും നാമജപയജ്ഞത്തിന്റെയും മോഹനവലയങ്ങളില്‍പ്പെട്ട് വീടുവിട്ടുപോയവരുടെ മാതാപിതാക്കളും ഭര്‍ത്താക്കന്മാരുമെല്ലാമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ബാരാമതി സ്വദേശിയായ ബാങ്ക് ഉദേ്യാഗസ്ഥയായ ശീതള്‍ ചിഞ്ച്കര്‍ 2011 മാര്‍ച്ച് മാസത്തില്‍ ഈശ്വര്‍ സേവയ്ക്കായി സനാതന്‍ സംസ്ഥയുടെ ആശ്രമത്തിലേക്ക് പോവുകയായിരുന്നു. 23-ാം വയസ്സില്‍ ആത്മീയ അനേ്വഷണത്തിനായി സനാതന്‍ സംസ്ഥയുടെ ആശ്രമത്തില്‍ എത്തപ്പെട്ട ഇവര്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറല്ലത്രേ. ശീതളിനെ വിട്ടുകിട്ടാനാണ് രക്ഷിതാക്കള്‍ മുംബൈ കോടതയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
അതേപോലെ വിജയ്‌റൊക്കാഡെ തന്റെ ഭാര്യയെ സനാതന്‍ സംസ്ഥയില്‍ നിന്ന് മോചിപ്പിച്ചു തരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 2007-ലാണ് റൊക്കാഡെയുടെ ഭാര്യ വീട് വിട്ടുപോയത്. ഹിപ്‌നോട്ടൈസ് ചെയ്താണ് സനാതന്‍ സംസ്ഥ സ്ത്രീകളെ വശീകരിക്കുന്നതെന്നാണ് റൊക്കാഡെ ആരോപിക്കുന്നത്. ഇപ്പോള്‍ ഇതുപോലുള്ള നാല് കേസുകളാണ് മുംബൈ ഹൈക്കോടതിയുടെ മുമ്പിലുള്ളത്.
നരേന്ദ്ര ധാല്‍ബോക്കറുടെയും കല്‍ബുര്‍ഗിയുടെയും ഗോവിന്ദപന്‍സാരയുടെയും വധത്തിനുപിറകില്‍ സനാതന്‍ സംസ്ഥയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിശാല ഹിന്ദുഐക്യം ചിത്പവന്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ആര്‍.എസ്.എസിന്റെ മൗലിക സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നും അടിസ്ഥാന ഹിന്ദുത്വ മൂല്യങ്ങളില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കണമെന്നും ചിന്തിക്കുന്നവരാണ് സനാതന സംസ്ഥാന്‍, അഭിനവ് ഭാരത്, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ക്ക് ജന്മം കൊടുത്തത്.
വിശാല ഹിന്ദുഐക്യം ചിത്പവന്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ആര്‍.എസ്.എസിന്റെ മൗലിക സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നും അടിസ്ഥാന ഹിന്ദുത്വ മൂല്യങ്ങളില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കണമെന്നും ചിന്തിക്കുന്നവരാണ് സനാതന സംസ്ഥാന്‍, അഭിനവ് ഭാരത്, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ക്ക് ജന്മം കൊടുത്തത്.
ഇന്ത്യയിലെ നവമധ്യവര്‍ഗവിഭാഗങ്ങളെയാണ് ഈ സംഘടന പ്രധാനമായും ആകര്‍ഷിക്കുന്നത്. മഹാരാഷ്ട്ര ഗോവാ അതിര്‍ത്തിയിലാണ് സംസ്ഥാന്‍ രൂപം കൊള്ളുന്നത്. ഹിപ്‌നോട്ടിക്‌തെറാപിസ്റ്റായ ജയന്ത്ബാലാജി അത്താവാലയാണ് സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ചാവേറുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയിലാണ് ഇതിന്റെ സംഘടനാപ്രവര്‍ത്തനരീതികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
തീവ്രഹിന്ദുത്വവും സങ്കുചിത ദേശീയബോധവും പാശ്ചാത്യ വിരുദ്ധതയുമാണ് ഈ തീവ്രവാദി സംഘത്തിന്റെ വീക്ഷണം. പത്രങ്ങളും ലഘുലേഖകളും വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നു. സംഘടിതമായ വര്‍ഗീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈ, താണെ, പന്‍വേല്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരകളിലൂടെയാണ് സനാതന്‍ സംസ്ഥയെ ലോകം അറിയുന്നത്.
ആര്‍.എസ്.എസിന്റെ തീവ്രഹിന്ദുത്വ അജണ്ടയുടെ നിര്‍വ്വഹണത്തിനാവശ്യമായ മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന പ്രചാരണങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിദേ്വഷ സംസ്‌കാരവും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും വഴി യുവാക്കളെയും യുവതികളെയും വശീകരിച്ചെടുക്കുന്ന ഇവര്‍ ആത്മീയത പ്രചരിപ്പിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്.
പ്രാര്‍ത്ഥനായോഗങ്ങളിലേക്ക് കൊണ്ടുപോയി ഇങ്ങനെ വശീകരിക്കപ്പെടുന്നവരെ ആശ്രമവാസികളാക്കുന്ന തന്ത്രമാണ് ഇവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഗോവാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് രാംനഥിയിലും മഹാരാഷ്ട്രയിലും സാംഗ്‌ളി ജില്ലയിലെ മിറാജിലും ആശ്രമങ്ങളുണ്ട്.
ഹിപ്‌നോട്ടിക്‌തെറാപിസ്റ്റായ ജയന്ത്ബാലാജി അത്താവാലയാണ് സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ചാവേറുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയിലാണ് ഇതിന്റെ സംഘടനാപ്രവര്‍ത്തനരീതികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്തിനകത്തും പുറത്തുനിന്നും വന്‍ ഫണ്ട് ശേഖരിച്ചുകൊണ്ടാണ് ആശ്രമവഴികളിലൂടെ സനാതന്‍ സംസ്ഥ ഹിന്ദുത്വ തീവ്രവാദം വളര്‍ത്തുന്നത്. മഹാരാഷ്ട്രയിലും ഗോവയിലും കര്‍ണാടകയിലും ഇവര്‍ നടത്തിയ സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നിരവധിയാണ്. അതുകൊണ്ടാണ് 2011-ല്‍ അവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ ഈ സംഘടകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗോവിന്ദപന്‍സാരെയുടെ വധവുമായി ബന്ധപ്പെട്ട അറസ്റ്റു ചെയ്യപ്പെട്ട വീരേന്ദ്രതവാഡെ സനാതന്‍ സംസ്ഥയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രവര്‍ത്തകനാണ്.
ആത്മീയാനേ്വഷണത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആശ്രമ ജീവിതത്തിന്റെയും മറവില്‍ ഇന്ത്യപോലുള്ള രാജ്യങ്ങളെ അസ്ഥിരീകരിക്കാനുള്ള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍ സഹായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിച്ച് ഹിന്ദുത്വമെന്ന ഏകത്വത്തെ ബലപ്രയോഗങ്ങളിലൂടെ അടിച്ചേല്‍പിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ലക്ഷ്യവും മറ്റൊന്നല്ല.