| Thursday, 22nd December 2016, 10:52 pm

രജീഷ് കൊല്ലക്കണ്ടിക്കെതിരെ യു.എ.പി.എ ചുമത്തിയത് കേരളപൊലീസിലെ ചെന്നിത്തലയന്മാര്‍: കെ.ടി കുഞ്ഞിക്കണ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബി.ജെ.പിയുടെ മനസും യു.ഡി.എഫിന്റെ ചൊരുക്കുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അമിതാവേശങ്ങള്‍ക്ക് കര്‍ശനമായി നിയന്ത്രണം കൊണ്ടു വരണം. ഇതിനുള്ള രാഷ്ടീയ ഇച്ഛാശക്തി ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. കമലിന്റെയും നദീറിന്റെയും കേസുകളില്‍ ഇതാണ് കേരളം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


കോഴിക്കോട്:  രജീഷ് കൊല്ലക്കണ്ടിക്കെതിരെ യു.എ.പി.എ ചുമത്തിയത് കേരളാ പൊലീസിലെ ചെന്നിത്തലയന്മാരായ ഉദ്യോഗസ്ഥരാണെന്ന് സി.പി.ഐ.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും വ്യത്യസ്ത വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തി ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കാന്‍ സംഘപരിവാര്‍ ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണത്തിന്റെ ഹാങ്ങ് ഓവറില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുക തന്നെ വേണം. ഇത്തരക്കാരുടെ പ്രവൃത്തികള്‍ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായക്ക് വലിയ പോറലാണേല്‍പ്പിച്ചിരിക്കുന്നതെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.

യു.എ.പി.എ കേസുകള്‍ പുനപരിശോധിക്കുമെന്ന് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ മനസും യു.ഡി.എഫിന്റെ ചൊരുക്കുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അമിതാവേശങ്ങള്‍ക്ക് കര്‍ശനമായി നിയന്ത്രണം കൊണ്ടു വരണം. ഇതിനുള്ള രാഷ്ടീയ ഇച്ഛാശക്തി ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. കമലിന്റെയും നദീറിന്റെയും കേസുകളില്‍ ഇതാണ് കേരളം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


Read more: നോട്ടുനിരോധനത്തെ കുറിച്ച് തോമസ് ഐസക്കിന്റെ പുസ്തകം വരുന്നു ; കള്ളപ്പണവേട്ട മിഥ്യയും യാഥാര്‍ത്ഥ്യവും


മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന യു.എ.പി.എയിലെ വ്യവസ്ഥകള്‍ പോലിസിന് ആരെയും പ്രതിചേര്‍ക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇതുകൊണ്ടാണ് ദേശീയ തലത്തില്‍ സി.പി.ഐ.എം യു.എ.പി.എക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.

അതേ സമയം യു.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസ് എടുത്തു കാണിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തുവെന്ന് വരുത്തി തീര്‍ക്കാന്‍ ചില മുസ്‌ലിം തീവ്രവാദ സംഘടനകളുടെ മുന്‍കയ്യില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ ഓവര്‍ടൈമെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസും ഈ തീവ്രവാദ സംഘടനയും തമ്മിലുള്ള രഹസ്യധാരണ ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Read more: മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായി കേന്ദ്ര സര്‍ക്കാരിന്റെ 2017 കലണ്ടര്‍ പുറത്തിറങ്ങി


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ടി കുഞ്ഞിക്കണ്ണന്റെ പ്രതികരണം.

വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ച കേസിലെ പ്രതിയായ എം എന്‍ രാവുണ്ണിക്ക് താമസിക്കാന്‍ ലോഡ്ജില്‍ സൗകര്യം ഒരുക്കിയെന്ന പേരിലാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റിയംഗം രജീഷ് കൊല്ലങ്കണ്ടിക്കെതിരേ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നത്. അതേ സമയം താന്‍ ഒളിവില്‍ പോയെന്ന പ്രചരണത്തിനെതിരെ രജീഷ് രംഗത്തു വന്നിട്ടുണ്ട്. താന്‍ എടച്ചേരിയിലുള്ള തന്റെ വീട്ടിലുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രജീഷ് അറിയിച്ചത്.

We use cookies to give you the best possible experience. Learn more