ഒളിമ്പ്യന്‍ ഇര്‍ഫാനും ടിന്റു ലൂക്കയ്ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി
DSport
ഒളിമ്പ്യന്‍ ഇര്‍ഫാനും ടിന്റു ലൂക്കയ്ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2012, 9:24 am

തിരുവനന്തപുരം: ലണ്ടന്‍ ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരങ്ങളായ കെ.പി ഇര്‍ഫാനും ടിന്റു ലൂക്കയ്ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.[]

ഇര്‍ഫാനും ടിന്റുവിനും പുറമേ, മലയാളി താരങ്ങളായ മയൂഖ ജോണി, രഞ്ജിത് മഹേശ്വരി, എന്നിവര്‍ക്കും സര്‍ക്കാര്‍ ജോലിയും വിദേശ പരിശീലനവും നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. പരിശീലനത്തിന്റെ മുഴുവന്‍ ചിലവുകളും സര്‍ക്കാര്‍ വഹിക്കും.

ഏത് വിദേശ രാജ്യത്താണ് പരിശീലനം നല്‍കേണ്ടതെന്ന തീരുമാനമെടുക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനേയും കായിക വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായി കായിക മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.