| Thursday, 1st December 2016, 8:43 pm

പത്മകുമാര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നത് 'ചിട്ടിക്കമ്പനി കറന്‍സി' വിഷയത്തില്‍; കെ. സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ചിട്ടിക്കമ്പനി കറന്‍സി” വിഷയത്തിലാണ് പത്മകുമാര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നതെന്നായിരുന്നു സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നത്. പത്മകുമാര്‍ വീണ്ടും ആര്‍.എസ്.എസില്‍ തിരിച്ചെത്തുമ്പോള്‍ ആരോപണങ്ങളില്‍ സുരേന്ദ്രന്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം.


കാസര്‍കോഡ്:  നവംബര്‍ 27 ന് ആര്‍.എസ്.എസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നപ്പോള്‍ പി. പത്മകുമാറിനെ വിമര്‍ശിച്ചെഴുതിയ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നു.

“ചിട്ടിക്കമ്പനി കറന്‍സി” വിഷയത്തിലാണ് പത്മകുമാര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നതെന്നായിരുന്നു സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നത്. പത്മകുമാര്‍ വീണ്ടും ആര്‍.എസ്.എസില്‍ തിരിച്ചെത്തുമ്പോള്‍ ആരോപണങ്ങളില്‍ സുരേന്ദ്രന്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്മകുമാര്‍ കറന്‍സി വിഷയത്തില്‍ തന്നെയാണ് സി. പി. എമ്മില്‍ ചേര്‍ന്നത്. ചിട്ടികമ്പനിയിലെ കറന്‍സി ആണെന്നുമാത്രം.

ഇന്ന് തിരുവനന്തപുരത്ത് നടന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ വെച്ചാണ് ആര്‍.എസ്.എസിലേക്ക് തിരിച്ചു പോകുന്നതായി പി. പത്മകുമാര്‍ പ്രഖ്യാപിച്ചത്.

നവംബര്‍ 27നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പത്മകുമാര്‍ സി.പി.ഐ.എമ്മില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരത്ത് സി.പി.ഐ.എം നേതാക്കളുടെ കൂടെ വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു പത്മകുമാര്‍ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചിരുന്നത്.

സി.പി.എമ്മിലെത്തിയ നിമിഷം തന്നെ അവിടെ തുടരാനാകില്ല എന്ന് ബോധ്യമായെന്ന് പത്മകുമാര്‍ ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു. ആ തെറ്റ് ഏറ്റുപറയുകയാണ്. ഐ.എസ് ക്യാമ്പില്‍ പോയ പ്രതീതിയായിരുന്നുവെന്നും സി.പി.ഐ.എമ്മിലെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.


Read more: പത്മകുമാര്‍ വീണ്ടും ആര്‍.എസ്.എസില്‍ ചേര്‍ന്നു


We use cookies to give you the best possible experience. Learn more