| Sunday, 28th October 2018, 9:45 am

കോണ്‍ഗ്രസിന് ഞങ്ങളോടൊപ്പം നില്‍ക്കാം; അണികളുടെ ആഗ്രഹം അതാണ്: ചെന്നിത്തലയോട് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം നില്‍ക്കണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. അണികള്‍ അതാണ് ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഒന്നുകില്‍ കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്‍ക്കാം. അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടിന് ഇനി പ്രസക്തിയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

Also Read:റിസര്‍വ് ബാങ്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല; മൂലധന നീക്കിയിരിപ്പിന്റെ വലിയൊരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചുവാങ്ങുന്നു: ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ശബരിമല വിഷയത്തില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഒന്നുകില്‍ കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്‍ക്കാം. അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടിന് ഇനി പ്രസക്തിയില്ല. ആദ്യത്തേത് തെരഞ്ഞെടുക്കാനാണ് അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനം.

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് എതിരായ സമരം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുക്കുമെന്നാണ് അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞത്. പിണറായി സര്‍ക്കാറിനെ വലിച്ച് താഴെയിറക്കാന്‍ മടിക്കില്ലെന്നും അമിത് ഷാ ഭീഷണിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more