കോഴിക്കോട്: ഫോട്ടോഷോപ്പില്‍ മികച്ച രീതിയില്‍ എഡിറ്റ് ചെയ്ത പിണറായി വിജയന്റെ ഫോട്ടോയാണ് ഇന്നത്തെ കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചലച്ചിത്ര നടന്‍ ശശി കലിംഗയുടെ ചിത്രം പിണറായി വിജയന്റെ മുഖത്ത് സൂപ്പര്‍ ഇംപോസ് ചെയ്താണ് ഫോട്ടോ ഉണ്ടാക്കിയത്. ട്രോളും ട്രോളും ട്രോളും എന്ന് മാത്രം കുറിച്ചാണ് സുരേന്ദ്രന്റെ പോസ്റ്റ്. എന്നാല്‍ കാലം നോക്കാതെയുള്ള പോസ്റ്റ് വീണ്ടും സുരേന്ദ്രനെ തിരിച്ചടിച്ചിരിക്കുകയാണ്.
“മുഖ്യമന്ത്രിയെ ട്രോളരുത്” എന്ന ഒരു ചാനലിന്റെ ഫ്‌ളാഷ് ന്യൂസിന്റെ സ്‌ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്. എന്നാല്‍ വാര്‍ത്ത ഒരു വര്‍ഷം മുമ്പുള്ളതാണെന്നും വ്യാജമാണെന്നും മനസിലാക്കാതെ പോസ്റ്റ് ചെയ്ത സുരേന്ദ്രന്റെ “സോപ്പ് സ്ലോ ആണോ” എന്ന രീതിയില്‍ കമന്റില്‍ ട്രോളുകള്‍ ഉയരുന്നുണ്ട്.
ഒരു വര്‍ഷം മുമ്പാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോളുകള്‍ക്ക് വിലക്ക് എന്ന് വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന തരത്തിലായിരുന്നു വാര്‍ത്ത. പ്രമുഖ ചാനലുകളുടെയും പോര്‍ട്ടലുകളുടെയും പേരില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25ന് കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വാര്‍ത്ത വ്യാജമാണെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഐ.സി.യുവും ഇക്കാര്യം വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു. പിണറായി, മോഡി, ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല, കൊടിയേരി തുടങ്ങിയ രാഷ്ട്രീയത്തില്‍ ഉള്ള ആരെയും ഹാസ്യാത്മകമായി വിമര്‍ശിച്ചതിനു സര്‍ക്കാര്‍ നടപടികള്‍ ICU നേരിട്ടിട്ടില്ല. ഒഫിഷ്യല്‍ ചാനലുകളിലെ പോസ്റ്റുകള്‍ നിയമം കൃത്യമായി പാലിച്ച് മാത്രം കയറുന്നവ ആയത് കൊണ്ട് അങ്ങനെ ഒരു നോട്ടിസ് ലഭിക്കുവാനും സാധ്യത ഇല്ലെന്നാണ് ഐ.സി.യു അന്ന് പ്രതികരിച്ചത്.
https://www.facebook.com/roshanpty/posts/10210996404180463
കഴിഞ്ഞ വര്‍ഷങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകളെ ഓര്‍മ്മിപ്പിക്കുന്ന ഫേസ്ബുക്ക് സംവിധാനം കാരണം വീണ്ടും പ്രചരിച്ച പോസ്റ്റുകള്‍ കണ്ടാണ് സുരേന്ദ്രന് അമളി പറ്റിയത്.