| Wednesday, 5th April 2017, 11:55 am

താങ്കള്‍ മോദിയില്‍ നിന്ന് പഠിക്കണം; തോമസ് ഐസക്കിന് കെ. സുരേന്ദ്രന്റെ സ്റ്റഡി ക്ലാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ സ്റ്റഡി ക്ലാസ്. മോദിയെ കണ്ട് കാര്യങ്ങള്‍ പഠിച്ച് ഭരണം നടത്തണമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

ഡീസലിന്റേയും കള്ളിന്റേയും നികുതി ഇല്ലെങ്കില്‍ കേരളത്തില്‍ ട്രഷറി പൂട്ടേണ്ടി വരുമെന്നും മഹാപണ്ഡിതനും സാമ്പത്തിക വിദഗ്ദനുമായ നമ്മുടെ ധനകാര്യമന്ത്രി ഇനിയെങ്കിലും പുതിയ വരുമാനമാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ ശ്രമിക്കണമെന്നും സുരേന്ദ്രന്‍ പറയുന്നു.

നാഴികക്ക് നാല്‍പ്പതുവട്ടം മോദിയെ തെറിവിളിക്കുന്നതിനു പകരം അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നാണ് സുരേന്ദ്രന്റെ ഉപദേശം. മാത്രമല്ല തട്ടിമുട്ടി കേരളത്തിലെ സാമ്പത്തി പ്രതിസന്ധിയെല്ലാം പരിഹരിച്ച് പോകുന്നത് കേന്ദ്രം കയ്യയച്ച് സഹായിക്കുന്നതുകൊണ്ടാണെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ക്രൂഡോയിലിന്റെ വില റെക്കോര്‍ഡ് തകര്‍ച്ചയിലായിട്ടം വില കുറയ്ക്കാതെ കത്തകകളെ സഹായിക്കുന്ന കേന്ദ്രത്തിന് നല്ല നമസ്‌കാരമെന്നും ഇതിലും വലിയ സാമ്പത്തിക പരിഷ്‌കരണം സ്വപ്നങ്ങളില്‍ മാത്രമെന്നുമാണ് സുരേന്ദ്രന്റെ പോസ്റ്റിനോടുള്ള ചിലരുടെ പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡീസലിന്റേയും കള്ളിന്റേയും നികുതി ഇല്ലെങ്കില്‍ കേരളത്തില്‍ ട്രഷറി പൂട്ടേണ്ടി വരും. മഹാപണ്ഡിതനും സാമ്പത്തിക വിദഗ്ദനുമായ നമ്മുടെ ധനകാര്യമന്ത്രി ഇനിയെങ്കിലും പുതിയ വരുമാനമാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ ശ്രമിക്കണം.


Dont Miss സര്‍ക്കാരിനെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ചീത്ത വിളിച്ച് വി.എസ് 


കിഫ്ബിയൊക്കെ വെറും തട്ടിപ്പാണേ. പ്രവാസികളുടെ വരുമാനം കൂടി നിലച്ചാല്‍ കച്ചവടം തീര്‍ത്തും പൂട്ടിപ്പോവും. നാഴികക്കു നാല്‍പ്പതുവട്ടം മോദിയെ തെറിവിളിക്കുന്നതിനു പകരം അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കൂ.

ഉള്ള നികുതിപോലും പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. തട്ടിമുട്ടി നടന്നു പോകുന്നത് കേന്ദ്രം കയ്യയച്ചു സഹായിക്കുന്നതുകൊണ്ടു മാത്രമാണ്. ഈ വര്‍ഷം മാത്രം ലാപ്‌സായതു പതിനായിരം കോടിയിലധികമാണ്. ഇത്രയും വലിയ മിസ് മാനേജ് മെന്റ് വേറെ എവിടെയുമില്ല. തോമസ് ഐസക്കിനെ മാററാതെ കേരളം രക്ഷപ്പെടില്ല.

We use cookies to give you the best possible experience. Learn more