തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേവസ്വം സ്ഥിരം നിക്ഷേപത്തില്‍നിന്നും അഞ്ച് കോടി രൂപ നല്‍കിയത് തെറ്റായ നടപടിയാണെന്നാണ് സുരേന്ദ്രന്റെ വാദം.
വിളക്ക് കത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങള്‍ക്കായിരുന്നു ഈ തുക നല്‍കേണ്ടിയിരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മറ്റ് മത സ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ടാണ് സ്വീകരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.