Kerala News
കൊടകര കള്ളപ്പണക്കേസില്‍ നാളെ ഹാജരാകില്ലെന്ന് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 05, 04:33 pm
Monday, 5th July 2021, 10:03 pm

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസില്‍ പൊലീസിന് മുന്നില്‍ നാളെ ഹാജരാകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചൊവ്വാഴ്ചയാണ് സുരേന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, സംസ്ഥാന കമ്മിറ്റി യോഗം കാസര്‍കോട്ട് നടക്കുന്നതിനാല്‍ നാളെ ഹാജരാകാനാകില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

ഫോണിലൂടെയാണ് അദ്ദേഹം അന്വേഷണ സംഘത്തെ ഇക്കാര്യമറിയിച്ചത്. അതേസമയം, നാളെ ഹാജരായില്ലെങ്കില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

കള്ളപ്പണക്കേസിന്റെ അന്വേഷണം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content  Highlights: K Surendran Says Wont Attend Interrogation