മഞ്ചേശ്വരം: മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
അത്മവിശ്വാസക്കുറവുകൊണ്ടല്ലെന്നും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി തന്നെ നിര്‍ത്തിയിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും മണ്ഡലം സി.പി.ഐ.എമ്മിന്റെ സഹായത്തോടെ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ട് ആ മണ്ഡലം തിരിച്ചു പിടിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്.
കോന്നിയെ സംബന്ധിച്ചാണെങ്കില്‍ വ്യക്തിപരമായി വളരെ വൈകാരികമായ മണ്ഡലമാണ്. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടങ്ങള്‍ക്ക് നടുവില്‍ വൈകാരികമായ അനുഭവങ്ങളുള്ള സ്ഥലമാണ് കോന്നി. രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞത് ആത്മവിശ്വാസമുള്ളതുകൊണ്ടാണ്, അല്ലാതെ ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടല്ല, കെ. സുരേന്ദ്രന്‍ പറഞ്ഞു.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് കേരളത്തിലും ഇന്ത്യയിലും പുതിയ സംഭവമല്ലെന്നും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. മറ്റു 25 സീറ്റുകളില്‍ നാല് സഖ്യകക്ഷികള്‍ മത്സരിക്കും.
പട്ടിക ഇങ്ങനെ
ഇ. ശ്രീധരന്‍ – പാലക്കാട്
കുമ്മനം രാജശേഖരന്‍ – നേമം
പി. കെ കൃഷ്ണദാസ് – കാട്ടാക്കട
കെ. പത്മനാഭന്‍- ധര്‍മ്മടം
സുരേഷ് ഗോപി തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി
ഡോ.അബ്ദുള്‍ സലാം- തിരൂര്‍
ഡോ. ജേക്കബ് തോമസ് – ഇരിഞ്ഞാലക്കുട
കൃഷ്ണകുമാര്‍ – തിരുവനന്തപുരം
മണിക്കുട്ടന്‍ – മാനന്തവാടി
12 സീറ്റുകളിലേക്കുള്ള പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പുറത്തുവിടും.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നേതാവ് മത്സരിക്കുമെന്നാണ് നേരത്തെ ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് ബി.ജെ.പിയില്‍ ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K Surendran says about BJP candidate list