കൊച്ചി: കോണ്‍ഗ്രസ് നേതാക്കളുടെ പല ബന്ധുക്കളും വിഷമത്തിലാണെന്നും ഈ പോക്കുപോയാല്‍ അനില്‍ ആന്റണിയെ പോലെ ഉമ്മന്‍ ചാണ്ടിയുടെ മകനും ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുധാകരന്‍. പുതിയ തലമുറ ബി.ജെ.പിയില്‍ ചേരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും ഇനിയും ഇത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
‘അനില്‍ ആന്റണിയുടെ കുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഞാന്‍ പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് ഈ പോക്കുപോയാല്‍ ഉമ്മന്‍ ചാണ്ടിയുടെ മകനും ബി.ജെ.പിയില്‍ പോകും. കോണ്‍ഗ്രസ് ഈ രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജ്യോതി രജിത്യ സിന്‍ഹ അങ്ങനെയാണ് ബി.ജെ.പിയിലേക്ക് വന്നത്. പുതിയ തലമുറ ബി.ജെ.പിയില്‍ ചേരുന്നതില്‍ തെറ്റുപറയാനാകില്ല. ഇനിയും അത് സംഭവിക്കും. പല കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കള്‍ വിഷമത്തിലാണ്.
വൈറലായ പത്രസമ്മേളനത്തിലെ സുധാകരന്റെയും സതീശന്റെയും മുഖഭാവം ശ്രദ്ധിച്ചാല്‍ മനസിലാവില്ലേ കോണ്‍ഗ്രസിന്റെ അവസ്ഥ. നിങ്ങള്‍(മാധ്യമങ്ങള്‍) അവരെ വിമര്‍ശിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭയില്‍ അനില്‍ ആന്റണിക്ക് സീറ്റുണ്ടോ എന്ന ചോദ്യത്തിന് ‘അനില്‍ ആന്റണയുടെ രാഷ്ടീയ പ്രവര്‍ത്തനം കേരളത്തിലാകണം എന്നതിനോടാണ് ഞങ്ങള്‍ക്ക് താല്‍പര്യം’ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
‘ഭീമന്‍ രഘു പോയത് നന്നായെന്നും അകത്തുള്ളവര്‍ക്കല്ല, പുറത്തുനിന്ന് വന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഫോണ്‍സ് കണ്ണന്താനം, എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ കെ. ആന്റണി, രാജസേനന്‍, അലി അക്ബര്‍ എന്നിവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ നേരത്തെ തന്നെ മികച്ച പരിഗണന ലഭിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: K. Surendran said Oommen Chandy’s son will also join BJP if Congress goes this way