| Tuesday, 30th May 2017, 3:41 pm

'അങ്ങനെ സുരേന്ദ്രന്‍ വിക്കിയില്‍ ഉള്ളി സുരയായി'; വിക്കിപീഡീയ പേജില്‍ ബി.ജെ.പി നേതാവിന്റെ പേരിനൊപ്പം ഉള്ളിസുര എന്നു തിരുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനു ഇതുവരെയും “അഛാ ദിന്‍” വന്നില്ലെന്നു വേണം മനസിലാക്കാന്‍. സോഷ്യല്‍ മീഡിയയില്‍ തൊട്ടതെല്ലാം പുലിവാലുപിടിച്ചിരിക്കുന്ന സുരേന്ദ്രനെ ഒടുവില്‍ വിക്കിപീഡിയയും കൈവിട്ടു. വിക്കിപീഡിയ പേജില്‍ സുരേന്ദ്രന്റെ പേരിനൊപ്പം ഉള്ളി സുര എന്ന തിരുത്തലാണ് വന്നിരിക്കുന്നത്.


Also read ബാബറി മസ്ജിദ് കേസ്: ബി.ജെ.പി നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി; കുറ്റം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചു


പേരിനൊപ്പം സുരേന്ദ്രന്‍ ബീഫ് കറി കഴിക്കുന്നെന്ന പേരില്‍ പ്രചരിച്ച ചിത്രവും ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇതിനു തിരുത്തലും വന്നു. പേരിന്റെ ബ്രാക്കറ്റില്‍ പൊളിറ്റീഷ്യന്‍ എന്നും ചിത്രം മാറ്റി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേരളത്തില്‍ പരസ്യമായി കശാപ്പ് ചെയ്യപ്പെട്ട കന്നുകാലിയുടെ ഫോട്ടോ എന്ന പേരില്‍ പോസ്റ്റ് ചെയ്ത സുരേന്ദ്രനെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു. ചിത്രം യു.പിയിലേതാണെന്ന വാദവുമായാണ് സോഷ്യല്‍മീഡിയ സുരേന്ദ്രനെ നേരിട്ടത്.

എന്നാല്‍ ഇതിനെ കുറിച്ച് വ്യക്തമായൊരു വിശദീകരണവും സുരേന്ദ്രന്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതിന് പിന്നാലെ സുരേന്ദ്രനെ പരിഹസിച്ച് നിരവധി പോസ്റ്റുകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന്റെ അവസാന പടിയെന്നോണമാണ് വിക്കിപീഡിയയിലെ തിരുത്തല്‍.


Dont miss പ്രളയകാലത്തെ നൂഹുമാര്‍!….

സുരേന്ദ്രന്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ “ഉള്ളിസുര” എന്നായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതിനൊപ്പം സുരേന്ദ്രന്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയും കൂട്ടിച്ചേര്‍ത്തു. പിന്നീട് ചിത്രം കളയുകയും പേര് വീണ്ടും പഴയപടി ആക്കുകയും ചെയ്തു. പിന്നാലെ “ഒനിയന്‍ സുരു” എന്ന പേരും വിക്കിപീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടു.

ഇപ്പോള്‍ സുരേന്ദ്രന്റെ പേജ് വീണ്ടും പഴയപടി തന്നെയായിട്ടുണ്ട്. നേരത്തെയും പലരുടെയും വിക്കിപീഡിയ പേജില്‍ ഇതുപോലുള്ള തിരുത്തലുകള്‍ വന്നിരുന്നു.

We use cookies to give you the best possible experience. Learn more